Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ


സങ്കടക്കാഴ്ചയായി...മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...

ബാലക്കോട്ട് മിന്നലാക്രമണം നടന്നോ എന്ന് സംശയം രേഖപ്പെടുത്തുകയും എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മലക്കംമറിഞ്ഞു

25 JUNE 2019 06:13 PM IST
മലയാളി വാര്‍ത്ത

ബാലക്കോട്ട് മിന്നലാക്രമണം നടന്നോ എന്ന് സംശയം രേഖപ്പെടുത്തുകയും എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മലക്കംമറിഞ്ഞു. ബാലക്കോട്ട് ആക്രമണത്തനിടെ പാക്കിസ്ഥാന്റെ പിടിയിലകപ്പെടുകയും പിന്നീട് അവര്‍ വിട്ടയയ്ക്കുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാന്റെ മീശ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്നാണ് കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്. പുല്‍വാമ ആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ മിന്നലാക്രമണത്തെ എതിര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാനെത്തിയ പാക് യുദ്ധവിമാനത്തെ വെടിവിച്ചിട്ട ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലകപ്പെടുകയായിരുന്നു.

പിടിയിലകപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം വാഗാ അതിര്‍ത്തി വഴി പാകിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് അഭിനന്ദന്റെ പ്രത്യേക രീതിയിലുള്ള മീശ രാജ്യമെമ്പാടും പലരും വച്ചിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ മറവില്‍ മോദി വലിയ നുണകള്‍ പടച്ചുവിടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചിരുന്നു. പുല്‍വാമ ആക്രമണത്തെ 'അപകട'മെന്ന് ട്വിറ്ററില്‍ അദ്ദേഹം പരാമര്‍ശിച്ചതും വിവാദമായിരുന്നു. ബാലക്കോട്ടെ വ്യോമാക്രമണത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ട രാജ്യാന്തര മാധ്യമങ്ങള്‍ പറഞ്ഞ സംശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരീഹരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന വലിയ തിരിച്ചടിയാണ് നല്‍കിയത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിച്ചില്ല. 

നരേന്ദ്രമോദി സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ബാലക്കോട്ടെ ആക്രമണമെന്ന് ദിഗ് വിജയ് സിംഗ് ആരോപിച്ചിരുന്നു. അതിനാല്‍ കേന്ദ്രസര്‍ക്കാരും വ്യോമസേനയും എത്ര പേര്‍ മരിച്ചെന്ന് ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി എസ് എസ് അലുവാലിയ എന്നിവര്‍ ബാലക്കോട്ടില്‍ കൊല്ലപ്പെട്ടവരുടെ വ്യത്യസ്ത കണക്കുകളാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കി. സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. അതോടെ ഉത്തരേന്ത്യയില്‍ മോദി തരംഗം ഉണ്ടായി. സ്വന്തം മണ്ഡലമായ അമേഠിയില്‍ പോലും ജയിക്കില്ലെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അങ്ങനെയാണ് വയനാട്ടിലേക്ക് പറന്നത്. തെരഞ്ഞെടുപ്പിന് ശേഷം യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയ കോണ്‍ഗ്രസ് പതിയെ ബി.ജെ.പി ലൈനിലേക്ക് നീങ്ങുകയാണെന്നാണ് അഭിനന്ദന്‍ മീശയും അദ്ദേത്തിന് പ്രത്യേക പുരസ്‌ക്കാരവും നല്‍കണമെന്ന കോണ്‍ഗ്രസ് കക്ഷിനേതാവിന്റെ ആവശ്യത്തില്‍ നിന്ന് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ ആവശ്യത്തിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേയുടെ മധുര, തിരുവനന്തപുരം ഡിവിഷനുകളിൽ ട്രാക്ക് ജോലി.. ചില ട്രെയിനുകളുടെ യാത്രാമാർഗത്തിൽ മാറ്റം ...  (8 minutes ago)

തൃശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ തീപിടിത്തത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി കെ. രാജൻ  (17 minutes ago)

. കുറ്റ്യാടിയിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു  (24 minutes ago)

എസ്.ഐ.ആർ.വോട്ടർ പട്ടിക  (25 minutes ago)

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ  (28 minutes ago)

പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ച് തമിഴ്നാട്...  (31 minutes ago)

രണ്ടാം പ്രതി ജോബി ജോസഫിന് സ്വാപാധിക മുൻകൂർ ജാമ്യം  (34 minutes ago)

ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്...  (37 minutes ago)

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മദീനയിൽ നിര്യാതയായി....  (54 minutes ago)

ഓൺലൈൻ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായി ... ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ‌...  (1 hour ago)

നിമിഷനേരം കൊണ്ട് നൂറോളം ബൈക്കുകൾ...  (1 hour ago)

അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡ്  (2 hours ago)

വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ട തുടരുന്നു...  (2 hours ago)

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം..  (3 hours ago)

എൻജിനിയറിങ് പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends