നിയമസഭ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാൻ മിഷന്‍ 75 പദ്ധതി ബിജെപി സംസ്ഥാനത്ത് പുറത്തെടുത്ത് കഴിഞ്ഞു. 90 അംഗ നിയമസഭയില്‍ 75 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം.

കോണ്‍ഗ്രസിനിപ്പോൾ കാലം അത്ര നല്ലതല്ല..ലോക്സഭ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവി കോൺഗ്രസിന്റെ നടു ഒടിച്ചതാണ് .. ഇപ്പോഴിതാ അമ്പിനും വില്ലിനും അടുക്കാതെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും..
അടിമുടി പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് ഇനി നേരിടേണ്ടത് മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പാണ്..കോണ്‍ഗ്രസിലെ ഈ പ്രതിസന്ധി മുതലാക്കാൻ തന്നെയാണ് ബി ജെ പി യുടെ ശ്രമവും. നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മുഴം നീട്ടിയെറിഞ്ഞു കഴിഞ്ഞു ബിജെപി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനില്‍ സംസ്ഥാനം പിടിക്കാന്‍ ബിജെപി 'മിഷന്‍ 75' പുറത്തെടുത്തു .
2014 ലെ മോദി തരംഗത്തിലാണ് ബിജെപി ഹരിയാനയില്‍ അധികാരം പിടിക്കുന്നത്. ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളില്‍ വിജയിച്ച് ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കിയിരുന്നു.. 2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റുകള്‍ നേടിയ ബിജെപിയുടെ വിജയം അമ്പരിപ്പിക്കുന്നതായിരുന്നു. അതേസമയം ഹരിയാന അടക്കിവാണ കോണ്‍ഗ്രസിന് വെറും 15 സീറ്റിലേക്ക് ഒതുങ്ങേണ്ടിവന്നു . 20 സീറ്റുകള്‍ നേടി ഐഎന്‍എല്‍ഡിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി കോണ്‍ഗ്രസിനെ നിലംപരിശാക്കി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറും അടക്കം പരാജയപ്പെട്ടു. 10 സീറ്റുകളും ബിജെപി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വരും
90 നിയമസഭ മണ്ഡലങ്ങലെ 290 മണ്ഡലങ്ങളാക്കി തിരിച്ച് പ്രധാന നേതാക്കള്‍ക്കെല്ലാം ഒന്നോ രണ്ടോ മണ്ഡലങ്ങളുടെ ചുമതല നല്‍കിയാണ് പ്രവര്‍ത്തനം. ഓരോ മണ്ഡലത്തിലും 5-6 ബൂത്തുകള്‍ ഉള്‍പ്പെട്ട 10 -12 ശക്തി കേന്ദ്രങ്ങള്‍ ഉണ്ടാകും പ്രാദേശിക നേതാക്കള്‍ക്കാണ് ഇതിന്‍റെ ചുമതല.
ജുലൈ 6 ന് തുടങ്ങുന്ന ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്നോടെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമാകും. അംഗത്വ വിതരണം ജുലൈ 28 ന് അവസാനിക്കും.. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള രഥ യാത്രയെ കുറിച്ചുള്ള പ്രഖ്യാപനവും ജുലൈ ആറിന് നടക്കും
കുറഞ്ഞത് 6 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. എല്ലാ ജാതി മത വിഭാഗങ്ങളേയും ലക്ഷ്യം വെയ്ക്കുന്നതാണ് അംഗത്വ കാമ്പെയ്ന്‍ എന്നും അധ്യക്ഷന്‍ പറഞ്ഞു.
ബി ജെ പി ഇത്രയേറെ മുന്നോട്ട് പോയെങ്കിലും കോണ്‍ഗ്രസ്സ് വഞ്ചി തിരുനക്കരയിൽ തന്നെ . തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പറന്നിരിക്കുകയാണിപ്പോള്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി രാജിവെച്ചെങ്കിലും രാഹുല്‍ പദവിയിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയിൽ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അവസാന വാക്കിനായി കാതോര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
https://www.facebook.com/Malayalivartha


























