Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

2015 ലെ ആണവകരാറിൽ പറയുന്നതിനേക്കാൾ കൂടുതൽ അളവിലുള്ള യുറേനിയം സമ്പൂഷ്ടീകരണം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കുമെന്ന് ഇറാൻ

08 JULY 2019 06:48 PM IST
മലയാളി വാര്‍ത്ത

2015 ലെ ആണവകരാറിൽ പറയുന്നതിനേക്കാൾ കൂടുതൽ അളവിലുള്ള യുറേനിയം സമ്പൂഷ്ടീകരണം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കുമെന്ന് ഇറാൻ. തയാറെടുപ്പുകൾ പൂർത്തിയായതായും മണിക്കൂറുകൾക്കകം 3.67 ശതമാനമെന്ന കരാർ ലംഘിച്ച് കൂടുതൽ യുറേനിയം സമ്പുഷ്ടീകരിക്കാൻ ആരംഭിക്കുമെന്നും ഇറാന്റെ ആണവ ഏജൻസി വക്താവ് ബെഹ്‌റൂസ് അറിയിച്ചു.

യുറേനിയം സമ്പൂഷ്ടീകരണം സംബന്ധിച്ച കരാർ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് ഇറാൻ തങ്ങളുടെ നീക്കം ഊർജിതമാക്കിയത്. 2015ലെ ആണവകരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും തങ്ങൾക്കെതിരായ ഉപരോധങ്ങൾ പുന:സ്ഥാപിക്കുകയും ചെയ്തതോടെയാണ് യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച നിയന്ത്രണ പരിധികൾ ലംഘിക്കാൻ ഇറാൻ തീരുമാനിച്ചത്.

ഇറാൻ ആണവായുധ നിർമ്മാണം കുറച്ചാൽ അവർക്ക് മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കാം എന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു 2015ലെ കരാർ. കഴിഞ്ഞ വർഷമാണ് അമേരിക്ക കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറിയത്. മാത്രമല്ല,​ ഇറാനുമേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. റഷ്യ, ചൈന, ബ്രിട്ടൻ,​ ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറിൽ ഒപ്പിട്ടിട്ടുള്ളത്

ജൂലായ് 7 മുതൽ ആണവകരാർ വ്യവസ്ഥകളിൽ നിന്നുള്ള പിന്മാറ്റം ആരംഭിക്കുമെന്നും കൂടുതൽ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും കഴിഞ്ഞദിവസങ്ങളിൽ ഇറാൻ പ്രഖ്യാപിച്ചത്. യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാൻ മേയ് മാസത്തിൽത്തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ, ആണവായുധം നിർമിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കരാറിൽ വ്യവസ്ഥചെയ്തതിനെക്കാൾ യുറേനിയം ഇറാൻ ഇപ്പോൾ സൂക്ഷിക്കുന്നുണ്ട്..

2015 ലെ ആണവ കരാർ പ്രകാരം വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ 3.67% സമ്പുഷ്ട യുറേനിയം മാത്രമേ ഇറാനു സൂക്ഷിക്കാൻ അവകാശമുള്ളൂ . എന്നാൽ,​ ഇത് രാജ്യത്തിന് ആവശ്യമുള്ളളത്രയും അളവിൽ വർദ്ധിപ്പിക്കുമെന്നാണ് ഇപ്പോൾ ഇറാൻ നിലപാടെടുത്തിരിക്കുന്നത്.

അതേസമയം,​ ഇറാന്റെ നീക്കത്തിനെതിരെ ഭീഷണിയുമായി അമേരിക്ക വീണ്ടും രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആത്യന്തികമായി വഷളാവുകയാണെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ യുറേനിയം സമ്പൂഷ്ടീകരിക്കാനുള്ള തീരുമാനം ഇറാന് കനത്ത തിരിച്ചടിയാകുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.


2015-ലെ ആണവക്കരാറനുസരിച്ച് ഇറാന് കൈവശംവയ്ക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്. എന്നാൽ, 300 കിലോഗ്രാമിൽ കൂടുതൽ ആണവ ഇന്ധനം ഇറാൻ ശേഖരിച്ചതായാണ് യു.എന്നിന്റെ കീഴിലുള്ള രാജ്യാന്തര ആണവോർജ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് കഴിഞ്ഞദിവസം ഇറാൻ പരസ്യമായി സമമ്മതിക്കുകയും ചെയ്തിരുന്നു.


ആണവ കരാർ ദുർബലമായാൽ ഉണ്ടായേക്കാവുന്ന അപകടത്തെകുറിച്ചും തുടർന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുമായി ചർച്ച നടത്തി. ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ച മാക്രോൺ മറ്റ് ഘടകകക്ഷികളുമായി കൂടിയാലോചിച്ച് ചർച്ചകൾ പുനരാരംഭിക്കുവാനുള്ള ശ്രമത്തിലാണ്.

യുറേനിയം സംഭരണ പരിധി കവിഞ്ഞതായി ഇറാന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാന് മുന്നറിയിപ്പ് നല്‍കി ട്രംപ് ഇക്കാര്യത്തിൽ പറഞ്ഞത് ഇങ്ങനെ ആണ്

'ഇറാനോട് കൂടുതല്‍ ഒന്നും പറയാനില്ല. അവര്‍ ചെയ്യുന്നത് എന്താണ് എന്ന് അവര്‍ക്ക് നന്നായിട്ടറിയാം. അറിഞ്ഞുകൊണ്ടാണ് അവര്‍ അത് ചെയ്യുന്നത്. എന്തുകൊണ്ട് കളിക്കുന്നുവെന്നും അവര്‍ക്കറിയാം'. അത് തീ കൊണ്ടുള്ള കളിയാണെന്നും ട്രംപ് പറഞ്ഞിരുന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (34 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (50 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends