കോണ്‍ഗ്രസില്‍ രാജി തുടര്‍ക്കഥയാവുന്നു... എഐസിസി സെക്രട്ടറിയായിരുന്നു കുല്‍ജിത് സിംഗ് നാഗ്രയും സ്ഥാനമൊഴിഞ്ഞു, രാഹുല്‍ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ബാധിച്ചുവെന്ന് കുല്‍ജിത്
കോണ്‍ഗ്രസില്‍ രാജി തുടര്‍ക്കഥയാവുന്നു. എഐസിസി സെക്രട്ടറിയായിരുന്നു കുല്‍ജിത് സിംഗ് നാഗ്രയും സ്ഥാനമൊഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുല്‍ജിത്തിന്റെ രാജി. കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുന്നില്ലെന്ന രാഹുലിന്റെ തീരുമാനം തന്നെ വ്യക്തിപരമായി ബാധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു കൂട്ടായ ഉത്തരവാദിത്തമാണ് ഉള്ളതെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു. താങ്കളുടെ ഉറച്ച തീരുമാനം തന്നെ എഐസിസി ജനറല്‍ സെക്രട്ടറിയായി തുടരാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും കുല്‍ജിത് രാഹുലിന് എഴുതിയ കത്തില്‍ പറയുന്നു.
പഞ്ചാബില്‍നിന്നുള്ള എംഎല്‍എയാണ് കുല്‍ജിത്. കഴിഞ്ഞ ദിവസം ജ്യോതിരാജിത്യ സിന്ധ്യയും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha