Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

കര്‍'നാടകം' തുടരുന്നു; ഒന്നിൽ പിഴച്ചാൽ മൂന്ന് ; മൂന്നിൽ പിഴച്ചാൽ ? സർക്കാരിനെ രക്ഷിക്കാനായി അവസാന ശ്രമവുമായി കോൺഗ്രസ് ; ഇന്ന് നിർണ്ണായകം

09 JULY 2019 11:15 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ രാഷ്ട്രീയനാടകങ്ങള്‍ തുടരുന്നതിനിടെ ഭരണപക്ഷ എം എല്‍ എമാരുടെ കൂട്ടരാജിയോടെ കുമാരസ്വാമി സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതുവിധേനയും സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എം.എൽ.എമാരുടെ കൂട്ടരാജിയെ തുടർന്ന് മരണശയ്യയിലായ കർണാടക സർക്കാരിനെ പിടിച്ചുനിറുത്താനുള്ള കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും അവസാനശ്രമമെന്ന നിലയിൽ ഭീഷണിക്കാരായ വിമതരെ ഉൾപ്പെടുത്തി സമ്പൂർണ മന്ത്രിസഭാ പുന:സംഘടനയ്ക്ക് കളമൊരുങ്ങി. കർണാടകത്തിൽ ഇന്ന് നിർണായക ദിനമാണ്.

കോൺഗ്രസിന്റെ ഇരുപത്തിയൊന്നും ജെ.ഡി.എസിന്റെ ഒൻപതും ഉൾപ്പെടെ മുപ്പതു പേരാണ് ഇന്നലെ മന്ത്രിസ്ഥാനമൊഴിഞ്ഞത്. ശനിയാഴ്ചയും ഇന്നലെയുമായി ആകെ 16 എം.എൽ.എമാർ രാജിവച്ച കർണാടകത്തിൽ ഇന്ന് സ്പീക്കറുടെ തീരുമാനം നിർണായകമാകും. മന്ത്രിപദവി വച്ച് നീട്ടിയിട്ടും, ഡി കെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ലെങ്കിൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

രാവിലെ 9:30ന് വിധാൻ സൗധയിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. എല്ലാ എംഎൽഎമാർക്കും കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നൽകിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് നീക്കം. 'തമിഴ്‌നാട്' മോഡലിൽ എംഎൽഎമാരെ അയോഗ്യരാക്കി സർക്കാരിൻറെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം. വിമതർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോൺഗ്രസ് പറയുന്നു.

ബി.ജെ.പിക്ക് നിലവിൽ 107 അംഗങ്ങളുടെ പിൻബലമുണ്ടെന്ന് ഇന്നലെ രാത്രി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചതോടെ കർണാടകത്തിൽ താമര ഭരണത്തിലേക്കാണ് വഴികൾ നീളുന്നത്. ഇപ്പോഴത്തെ നിലയിൽ ഭരണപക്ഷത്തിന് 102 പേരുടെ പിന്തുണയേയുള്ളൂ.

തമിഴ്‌നാട്ടിൽ ടിടിവി ദിനകരനൊപ്പം പോയതിൻറെ പേരിൽ എംഎൽഎമാരെ കൂട്ടത്തോടെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ അയോഗ്യരാക്കിയിരുന്നു. സ്പീക്കർക്കാണ് അയോഗ്യതാ നടപടി സ്വീകരിക്കാനുള്ള അധികാരമുള്ളത്. ഇതിന് പാർട്ടി ചീഫ് വിപ്പിൻറെ ശുപാർശക്കത്ത് വേണം. സഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുകയും, അത് വഴി, കേവലഭൂരിപക്ഷത്തിനുള്ള എണ്ണം കുറയ്ക്കുകയും ചെയ്യുകയാണ് സഖ്യ സർക്കാരിൻറെ ലക്ഷ്യം.

അതേസമയം, ശനിയാഴ്ച രാജിക്കത്തു നൽകിയ 13 എം.എൽ.എമാരും മുംബയിൽ ബാന്ദ്ര കുർള കോംപ്ളക്സിലെ സോഫിടെൽ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഇവരെ ബി.ജെ.പി രാഷ്ട്രീയ തടവുകാരാക്കിയെന്ന് ആരോപിച്ച് മുംബയിലെ കോൺഗ്രസ് പ്രവ‌ർത്തകർ ഹോട്ടലിനു മുന്നിൽ പ്രതിഷേധിച്ചു. കൂടുതൽ എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാൻ ജെ.ഡി.എസ് നേതൃത്വം ബാക്കിയുള്ള മുഴുവൻ അംഗങ്ങളെയും രാത്രി തന്നെ ദേവനഹള്ളിയിലെ നക്ഷത്ര റിസോർട്ടിലേക്കു മാറ്റി.

മുംബൈയിലെത്തിയ മന്ത്രി ഡി കെ ശിവകുമാർ എംഎൽഎമാരെ കാണാൻ ശ്രമിക്കുന്നുണ്ട്. രാമലിംഗ റെഢിയെ ഉപമുഖ്യമന്ത്രിയാക്കിയാൽ അഞ്ച് എംഎൽമാരെ തിരികെയെത്തിക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ട്. രാജിവച്ച രണ്ട് സ്വാതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയ ബിജെപി 107 എംഎൽഎമാർ ഒപ്പം ഉണ്ടെന്ന് അവകാശപ്പെടുന്നു.

ജെഡിഎസ് എംഎൽഎമാർ ദേവനഹള്ളിയിലെ റിസോർട്ടിൽ തുടരുകയാണ്. എംഎൽഎമാരുമായി കോൺഗ്രസും ജെഡിഎസും ഗവർണറെ കണ്ടേക്കും. അതേസമയം, മുഴുവൻ മന്ത്രിമാരെയും രാജിവെപ്പിച്ച് പുനഃസംഘടനക്ക് തയ്യാറെന്ന് കോൺഗ്രസും ജെഡിഎസും അറിയിച്ചിട്ടും വിമതർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇപ്പോൾ പ്രതിഷേധിച്ച് നിൽക്കുന്ന 14 പേരിൽ നാലോ അഞ്ചോ പേരെയെങ്കിലും ഒപ്പം കിട്ടിയാൽ കേവലഭൂരിപക്ഷം തികയ്ക്കാം. ഇതിന് വേണ്ടിയാണ് അടിയന്തരമായി കോൺഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളുടെ ബുദ്ധികേന്ദ്രവുമായ ഡി കെ ശിവകുമാർ നേരിട്ട് മുംബൈയിലെത്തിയിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (2 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (3 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (4 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (7 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (7 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (7 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (8 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (9 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (11 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (12 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (12 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (12 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (12 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (12 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (12 hours ago)

Malayali Vartha Recommends