മൊബൈൽ ഫോൺ നഷ്ടമായോ ? പേടിക്കണ്ട കണ്ടെത്തി തരാൻ ടെലികോം ഉണ്ടല്ലോ
മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല നമ്മുക്ക്. ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ മൊബൈൽ നാം താഴത്തു വെക്കാറില്ല. എന്നാൽ ആ ഫോൺ നഷ്ടമായാലോ? ചിന്തിക്കാൻ പോലും കഴിയുന്നില്ല അല്ലേ ? ഇനി ആ ഭയം വേണ്ട. മൊബൈൽ ഫോൺ നഷ്ടമായാൽ അത് കണ്ടു പിടിക്കാനുള്ള മാർഗം കൊണ്ട് വരികയാണ് കേന്ദ്ര ടെലികോം വകുപ്പ്.
നഷ്ടമായ മൊബൈലിൻറെ ഐഎംഇഐ നമ്പറിൻറെ സഹായത്തോടെയാണ് മൊബൈൽ കണ്ടെത്താൻ സാധിക്കുക . കേന്ദ്ര സർക്കാർ 2017 ജൂലൈയിൽ പ്രഖ്യാപ്പിച്ച സെൻട്രൽ എക്വിപ്പ്മെൻറ് ഐഡൻറ്റിറ്റി രജിസ്റ്റർ എന്ന പദ്ധതി മഹാരാഷ്ട്രയിൽ പരീഷണാത്മകമായി നടപ്പിലാക്കിയിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് ഈ പദ്ധതി വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. മൊബൈൽ മോക്ഷണം പോയതാണെങ്കിൽ കള്ളൻ നമ്പറും സിം കാർഡും മാറ്റിയാലും വഴിയുണ്ട്. അവ മാറ്റപ്പെട്ടാലും ഫോൺ കണ്ടെത്താനുള്ള സംവിധാമാണ് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് നടപ്പിലാക്കുന്നത്. രാജ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കളുടെ ഐഎംഇഐ ഡേറ്റ ബേസുമായി ബന്ധിപ്പിച്ചാണ് ഇത് നടപ്പിലാക്കുക.
https://www.facebook.com/Malayalivartha