Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രാജിക്ക് പിന്നാലെ കോടതികൾ കയറി ഇറങ്ങി രാഹുൽ ഗാന്ധി; അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരെയുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും

09 JULY 2019 03:49 PM IST
മലയാളി വാര്‍ത്ത

കൊലപാതക , പിടിച്ചുപറി കേസുകളിൽ ആരോപണ വിധേയനായ അമിത് ഷായെ ബിജെപി അധ്യക്ഷനായി നിയമിച്ചത് പൊതു ജീവിതത്തിലെ ധാർമികത എത്രത്തോളം ഇല്ലാതായി കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. എന്നിങ്ങനെയുള്ള വിമർശനം ഉന്നയിച്ച കോൺഗ്രസ് പാർട്ടി ഇന്ന് ബിജെപിയുടെ ശക്തമായ സംഘടന മികവിൽ വീണുടഞ്ഞിരിക്കുകയാണ് കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയവും ആ ദുഖം താങ്ങാൻ പറ്റാതെ രാഹുൽ ഗാന്ധിയുടെ രാജിയും. എന്നാൽ ആ രാജിക്ക് പിന്നാലെ രാഹുൽ ഗാന്ധി കോടതികൾ കയറി ഇറങ്ങുകയാണ്. നിലവിൽ തിരഞ്ഞെടുപ്പ് കാലത്തേ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധി നിരവധി അപകീർത്തി കേസ് നേരിടുന്നുണ്ട്.ഏറ്റവുമൊടുവിൽ ബി .ജെ.പിയുടെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരെയുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും.

ഏപ്രില്‍ മാസത്തില്‍ മധ്യപ്രദേശില്‍ നടന്ന റാലിക്കിടെയായിരുന്നു രാഹുല്‍ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ചത്. അഞ്ചുവര്‍ഷം മുമ്പ് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കിയ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.

‘കൊലക്കേസ് പ്രതിയായ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, എന്തൊരു മഹിമ. നിങ്ങള്‍ ജയ് ഷാ എന്ന പേര് കേട്ടിട്ടുണ്ടോ? അദ്ദേഹമൊരു മാന്ത്രികനാണ്. 50,000 രൂപ മൂന്നുമാസം കൊണ്ട് 80 കോടിയാക്കി മാറ്റിയ ആളാണ്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

തുടര്‍ന്ന് ഗുജറാത്തിലെ ബി.ജെ.പി പ്രവര്‍ത്തകനായ പ്രഭാത് ജായായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. 11 കോടി ആളുകള്‍ക്ക് അംഗത്വമുള്ള ഒരു പാര്‍ട്ടിയുടെ ദേശീയ നേതാവിനെതിരെയാണ് രാഹുല്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയിരിക്കുന്നതെന്നും ഈ പതിനൊന്ന് കോടിയില്‍ ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നുമായിരുന്നു പ്രഭാത് ജാ നോട്ടീസില്‍ പറഞ്ഞിരുന്നത്. അതേസമയം മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമര്‍ശത്തില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി ജാമ്യമെടുത്തത്.

ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആശയമാണെന്ന പ്രസ്താവനയ്ക്കെതിരെയുള്ള കേസില്‍ മുംബൈ കോടതിയില്‍ രാഹുല്‍ കഴിഞ്ഞ ആഴ്ച ഹാജരായിരുന്നു. 15,000 രൂപയുടെ ബോണ്ടിന്മേല്‍ രാഹുലിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

നോട്ട് അസാധുവാക്കലിന്റെ മറവില്‍ 745.59 കോടിയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ വഴി മാറ്റിയെടുത്തുവെന്ന പരാമര്‍ശത്തില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് നല്‍കിയ അപകീര്‍ത്തി കേസില്‍ അഹമ്മദാബാദ് കോടതി രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 12 ാം തിയതിയാണ് കോടതി കേസ് പരിഗണിക്കുന്നത്.എന്തായാലും രാഹുൽ ഗാന്ധിയ്ക് അത്ര നല്ല സമയമല്ല എന്നാണ് പൊതുവെയുള്ള അടക്കം പറച്ചിൽ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends