Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഒരു ഗേ ആയി ജനിച്ചത് എന്റെ തെറ്റല്ല.... ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കി 20കാരൻ

09 JULY 2019 04:43 PM IST
മലയാളി വാര്‍ത്ത

ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം 20കാരൻ ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ അവിൻഷു പട്ടേലാണ് ജീവനൊടുക്കിയത് നടപ്പിലും സംസാരത്തിലും സ്ത്രൈണത നിറഞ്ഞ ഭാവമെന്ന പേരിലുള്ള പരിഹാസത്തിന്റെ പേരിലാണ് ഫേസ്ബുക്കിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം അവിൻഷു ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

'ഞാന്‍ ഒരു ആണ്‍കുട്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ഞാന്‍ നടക്കുന്നതും സംസാരിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം ഒരു പെണ്‍കുട്ടിയെപ്പോലെയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അത് ഇഷ്ടമല്ല. എന്റെ കുടുംബത്തെ കുറ്റം പറയരുതേ. അവരെ സഹായിക്കണം. ഞങ്ങള്‍ പാവങ്ങളാണ്. എനിക്കെന്റെ അച്ഛനെയും അമ്മയെയും പെങ്ങളെയും ഇഷ്ടമാണ്. എന്നെ സഹായിച്ചതിന് എനിക്ക് അവരോട് നന്ദിയുണ്ട്. പക്ഷെ ഒരു ഗേ ആയി ജനിച്ചത് എന്റെ തെറ്റല്ല.' അവിന്‍ഷു ഫേസ്‌ബുക്കില്‍ അവസാനമായി കുറിച്ച വരികള്‍ ഇങ്ങനെയായിരുന്നു.

ഫേസ്‌ബുക്കില്‍ ഇങ്ങനെ എഴുതിയതിന് പിറ്റേന്ന് വീടിനടുത്തുള്ള കടല്‍ത്തീരത്ത് യുവാവിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. ചെന്നൈയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശിയായ അവിന്‍ഷു പട്ടേല്‍ കഴിഞ്ഞ ജൂലൈ രണ്ടിനാണ് ജീവനൊടുക്കിയത്. മരിക്കും മുന്‍പ് താന്‍ സഹിച്ച വേദനകളെക്കുറിച്ച്‌ ഫേസ്‌ബുക്കില്‍ വിശദമായി കുറിച്ചിരുന്നു യുവാവ്.

ചെന്നൈയിലെ ഒരു സലൂണിലാണ് അവിന്‍ഷു ജോലി ചെയ്തിരുന്നത്. അവി എന്ന് കൂട്ടുകാര്‍ വിളിക്കുന്ന അവിന്‍ഷു കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് ഈ കുറിപ്പ് തന്റെ ഫേസ്‌ബുക്ക് വാളില്‍ എഴുതിയത്. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത ശേഷം കടലില്‍ ചാടി യുവാവ് ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ നീലങ്കരൈ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബന്ധുക്കളെത്തി നാട്ടിലേയ്ക്ക് കൊണ്ടുപോയി.

മരിക്കുന്നതിനു തൊട്ടു തലേന്ന് അവിന്‍ഷു ചെന്നൈയിലെ ഒരു മാളില്‍ പോയിരുന്നതായാണ് ഒരു സുഹൃത്ത് പറയുന്നത്. ഫോണില്‍ സംസാരിക്കുമ്ബോഴും സന്തോഷവാനായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് തന്നെ വിളിച്ച്‌ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചു. അവിന്‍ഷു കരഞ്ഞു കൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ഇഷാന്‍ മാസ്ത്രി എന്ന സുഹൃത്ത് ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞത്. താന്‍ വിഷം കഴിച്ചെന്നും അവിന്‍ഷു ഫോണില്‍ പറഞ്ഞു. എന്നാല്‍ ജീവനൊടുക്കാനുള്ള കാരണമെന്താണെന്ന് മാത്രം പറഞ്ഞില്ല. പിന്നീട് പല തവണ ഫോണില്‍ വിളിച്ചെങ്കിലും ഉത്തരമുണ്ടായിരുന്നില്ല. പിന്നീട് രാത്രി 10 മണിയോടെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫായി. അവിന്‍ഷു ജോലി ചെയ്തിരുന്ന സലൂണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സുഹൃത്ത് പറയുന്നു.

ജോലിസ്ഥലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അവിന്‍ഷുവിന് നെയില്‍ ആര്‍ട്ടിസ്റ്റ് ആകാനുള്ള പ്രത്യേക പരിശീലനം നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഒരു സ്പായിലാണ് അവിന്‍ഷു ജോലി ചെയ്തിരുന്നത്. അവിൻഷു ഏറ്റവും മികച്ച ട്രെയിനിയായിരുന്നുവെന്ന് ബൗൺസിന്റെ സി ഒ ഒ സന്ദീപ് സിംഗ് പറയുന്നു. 'ജോലിസ്ഥലത്ത് അവിൻഷുവിന് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഈ വാർത്ത ഞെട്ടിക്കുന്നതാണ്'- അദ്ദേഹം പറഞ്ഞു. മുംബൈയിൽ നിന്ന് രക്ഷിതാക്കളെത്തി അവിൻഷുവിന്റെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോയി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends