ഭക്ഷണം എത്തുവാന്‍ വൈകിയത് ചോദ്യം ചെയ്ത യുവാവിന്റെ ദേഹത്ത് പാചകക്കാരന് തിളച്ച എണ്ണയൊഴിച്ചു
ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവാവ് ഭക്ഷണം എത്തുവാന്‍ വൈകിയതിനെ ചൊല്ലി പാചകക്കാരനോട് തര്‍ക്കിച്ചതിനെ തുടര്‍ന്ന് പാചകക്കാരന് യുവാവിന്റെ ശരീരത്തില്‍ തിളച്ച എണ്ണയൊഴിച്ചു. സംഭവം ഹൈദരാബാദിലാണ്.
യുവാവ് പ്രഭാത ഭക്ഷണം കഴിക്കുവാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു. ഭക്ഷണം ലഭിക്കുവാന്‍ 15 മിനിറ്റ് സമയമെടുക്കുമെന്ന് പാചകക്കാരന് അറിയിച്ചിരുന്നു.
എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാതായതോടെ കുപിതനായ യുവാവ് പാചകക്കാരനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
വളരെ മോശമായ രീതിയില്‍ യുവാവ് പാചകക്കാരനെ ആക്ഷേപിച്ചു. ഇതില്‍ കുപിതനായി പാചകക്കാരന് അടുക്കളയില്‍ പോയി തിളച്ച എണ്ണയെടുത്തുകൊണ്ടു വന്ന് ഈ യുവാവിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു.
കഴുത്തിലും മുഖത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha