ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗളൂരുവിലെ പുലുകേശി നഗറില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ബിഹാര്‍ സ്വദേശി ശംഭുകുമാറാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോന്ന് തിരച്ചില്‍ തുടരുകയാണ്. എട്ടോളം പേരെ ഇതിനോടകം ആശുപത്രിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അഗ്‌നിരക്ഷാസേന, ദേശീയസംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പ്രതിരോധസേന എന്നിവയിലെ അംഗങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
ബിഹാര്‍ സ്വദേശി ശംഭുകുമാര്‍ ആണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























