വിമാനത്തില്‍ പരിശോധന നടത്തവേ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്‌പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം

വിമാനത്തില്‍ പരിശോധന നടത്തുന്നതിനിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്‌പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം.. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. രോഹിത് വീരേന്ദ്ര പാണ്ഡെ (26) എന്ന യുവാവാണ് മരിച്ചത്. രാത്രി ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് തല്‍ക്ഷണം ഇയാള്‍ മരിച്ചു. പരിശോധനകള്‍ക്കിടെ ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതില്‍ അടഞ്ഞതാണ് അപകടത്തിന് കാരണം.
വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗം എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























