വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സെെനികർ അംഗമാകുന്നതിന് വിലക്ക്; വിരമിച്ച സൈനിക ഉദ്യോഗസ്ഥരുൾപ്പെടുന്ന ഗ്രുപ്പുകളുടെ പോലും ഭാഗമാകരുതെന്നാണ് നിർദ്ദേശം

പ്രതിരോധരംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്നത് രണ്ടാം മോദി സർക്കാരിന്റെ പ്രധാന അജൻഡകളിലൊന്നാണ്. കര, നാവിക, വ്യോമ സേനകൾക്കും തീരസംരക്ഷണ സേനയ്ക്കും ആവശ്യമായ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും സംഭരിക്കുന്ന പ്രക്രിയയ്ക്കും മോദി സർക്കാർ ശ്രദ്ധനൽകിയിരുന്നു. ഇപ്പോഴിതാ സൈനിക മേഖലയിൽ സുരക്ഷ ശക്തമാക്കാനായി പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വക്കുകയാണ്.
വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ സെെനികർ അംഗമാകുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി.
സെെനികർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിദേശികൾ സോഷ്യൽ മീഡിയകളിലൂടെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ ശ്രമം നടത്തുന്നതായി തെളിഞ്ഞതിനെ തുടർന്നാണിത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരുൾപ്പെടുന്ന ഗ്രുപ്പുകളുടെ പോലും ഭാഗമാകരുതെന്നാണ് നിർദ്ദേശം.
നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഗ്രൂപ്പുകളിൽ മാത്രമെ സൈനികർ അംഗങ്ങളാകാവുവെന്നാണ് നിർദ്ദേശം. ഇതിന് പുറമെ സൈനികരെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കിടുന്നതിൽ നിന്നും കുടുംബാംഗങ്ങൾ മാറി നിൽക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിന് പുറമെ സൈനികർ മാത്രമായുള്ള ഗ്രൂപ്പിൽ പ്രവർത്തിക്കുന്നതിന് പാലിക്കേണ്ട രീതികളെക്കുറിച്ചും ജൂണിൽ പുറത്തിറങ്ങിയ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. പൊതുവായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് ഇത്തരം ഗ്രൂപ്പിൽ പങ്കിടാൻ പാടുള്ളുവെന്നാണ് നിർദ്ദേശം. സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് സൈനിക വിവരങ്ങൾ ചോർത്തിയെടുക്കാൻ ചില വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന സൂചനയെ തുടർന്നാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം. എന്നാൽ, വിരമിച്ച സൈനികർ ഉൾപ്പെടെയുള്ളവർനടത്തുന്ന വിമർശനങ്ങൾ ഉദ്യോഗസ്ഥരിൽ സൈന്യത്തിനെതിരായ വികാരം സൃഷ്ടിക്കുന്നത് തടയാനാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് വിമർശകരുടെ ഭാഗം. സൈന്യം കാലാകാലങ്ങളിൽ പുറത്തിറക്കുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് ഇതെന്നും സെൻസർഷിപ്പല്ലെന്നും സൈനിക വക്താവ് അറിയിച്ചു.
അടുത്ത കാലത്ത് റഷ്യയില്‍ സൈനികര്‍ക്ക് ഇനി ജോലിസമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന ഉത്തരവ് വന്നിരുന്നു. സൈനികര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കൂടാതെ പത്രപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോള്‍ ചെയ്യാനും മെസേജ് അയക്കാനും പറ്റുന്ന ഫോണുകള്‍ ഉപയോഗിക്കാം. ടാബും ലാപ്പ്‌ടോപ്പും ഉപയോഗിക്കാന്‍ പാടില്ല. സൈനികരുടെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ഉപയോഗിച്ച് ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ റഷ്യയുടെ രഹസ്യമായ സൈനികപ്രവര്‍ത്തനങ്ങള്‍ ചോര്‍ത്തുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും സൈനികരെ വിലക്കാന്‍ തീരുമാനമായത്.
സോഷ്യല്‍ മീഡിയ വിലക്കുന്നതിലൂടെ സൈനിക വിവരങ്ങള്‍ വിദേശ ഇന്‍റലിജന്‍സ് ഏജന്‍സികളില്‍ നിന്നും സംരക്ഷിക്കാനാകുമെന്നാണ് റഷ്യന്‍ അധികാരികള്‍ കരുതുന്നത്. 2017 മുതല്‍ സൈനികര്‍ സെല്‍ഫിയെടുക്കുന്നതും റഷ്യ തടഞ്ഞിരുന്നു. ഇതിനുമുന്‍പ് പല രാജ്യങ്ങളും സൈനികര്‍ക്ക് ഇതുപോലെയുളള വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ സൈനികര്‍ ഉപാധികളോടെയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ഇതേ രീതിക്കി തന്നെയാണ് ഇന്ത്യയിലും നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha

























