സംഘ ബലം കാട്ടാൻ യുവാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച അറുപതിലേറെ യുവജനപ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു; ഏഴ് മലയാളികളും കണ്ണൂർ സ്വദേശികൾ

വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച അറുപതിലേറെ യുവജനപ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇതിൽ ഏഴു മലയാളികളും ഉൾപ്പെടുന്നു. യുവമോര്‍ച്ച അധ്യക്ഷയും എം.പി.യുമായ പൂനം മഹാജന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ചാണ് ഇവര്‍ അംഗത്വമെടുത്തത്. ഏഴ് മലയാളികളും കണ്ണൂർ സ്വദേശികളാണ്. കണ്ണൂരിലെ കണ്ണവത്ത് കൊല്ലപ്പെട്ട എ.ബി.വി.പി. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ സഹോദരന്‍ കെ.വി. ഷാരോണ്‍, അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ സന്തോഷിന്റെ മകന്‍ എം.സി. സാരംഗ്, സീരിയല്‍ താരം നിതിന്‍ ജെയ്‌ക്ക് ജോസഫ്, ജെനി, ജിസ്മി, അനൂപ് തങ്കച്ചന്‍, സണ്ണി എന്നിവരാണ് പുതിയതായി അംഗത്വമെടുത്തവരിലെ മലയാളികള്‍. കൊച്ചി സ്വദേശിയായ നിതിന്‍ ജെയ്‌ക്ക് 'മഞ്ഞള്‍പ്രസാദം' എന്ന സീരിയലില്‍ നായകനായും അനുരാഗ കരിക്കിന്‍വെള്ളം, ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഭീകരര്‍ വെടിവെച്ചുകൊന്ന ജമ്മുകശ്മീര്‍ സ്വദേശി സബീര്‍അഹമ്മദ് ഭട്ടിന്റെ സഹോദരന്‍ ജാവേദ് അഹമ്മദ് ഭട്ട്, കശ്മീരില്‍ കൊല്ലപ്പെട്ട ബി.ജെ.പി. ജില്ലാവൈസ് പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിറിന്റെ മക്കളായ സഹൂമര്‍ അഹമ്മദ്, ഉമര്‍ അഹമ്മദ്, പുല്‍വാമയിലെ യുവനേതാവ് ഷബീര്‍ ഭട്ട്, ദേശീയ ഹോക്കി താരം സുമീത് ശുക്ള, ഒളിംപിക്സ് താരം സ്വാതിസിങ്, കോമണ്‍വെല്‍ത്ത് െഗയിംസ് മെഡല്‍ ജേതാക്കളായ അവതാര്‍ സിങ്, തുലിക മാന്‍, വിജയ് യാദവ്, അര്‍ജുന അവാര്‍ഡ് ജേതാവ് യശ്പാല്‍ സോളങ്കി, യോഗയിലെ ലോകചാമ്ബ്യന്‍ തേജസ്വി, സ്പെഷ്യല്‍ ഒളിംപിക്സ് മെഡല്‍ ജേതാവ് ദിഷ ധീരജ്, അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ താരം യോഗേഷ് കടാരിയ തുടങ്ങിയവര്‍ പുതുതായി ചേര്‍ന്നവരിൽ പെടുന്നു.
ജൂലൈ അഞ്ചിനാണ് ബിജെപി അംഗത്വ പരിപാടിക്ക് തുടക്കം കുറിച്ചത്. ആഗസ്റ്റ് 11 ന് അവസാനിക്കുന്ന അംഗത്വ വിതരണ പരിപാടി അവസാനിക്കുന്നതോടെ പാര്‍ട്ടി 20 ശതമാനം അംഗത്വ വര്‍ധനവാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്‍കുന്നതിലൂടെ ആര്‍ക്കും ബി.ജെ.പി അംഗത്വം എടുക്കാമെന്നും ചൗഹാന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ച സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിലാണ് അബ്ദുള്ള കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.
ബിജെപിയെ ഇത്രകാലവും താൻ തെറ്റിദ്ധരിക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞതായി എ.പി.അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.ജെ.പി.നഡ്ഡയിൽനിന്ന് അഞ്ചുരൂപ അംഗത്വം കൈപ്പറ്റി, ആ കടലാസിന്റെ പിൻഭാഗം വായിച്ചുനോക്കിയപ്പോഴാണു ബിജെപിയെ ഇത്രകാലവും തെറ്റിദ്ധരിക്കുകയായിരുന്നു എന്നു താൻ തിരിച്ചറിഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഭാരതത്തിന്റെ പൈതൃകവും ദേശീയതയുമാണ് ബിജെപി ഉയർത്തിപ്പിടിക്കുന്നത് എന്നും അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ പാർട്ടി തന്നെ സ്വീകരിച്ചതു മുജ്ജന്മ സുകൃതമാണ്. സ്വന്തം പ്രധാനമന്ത്രിയെ പുകഴ്ത്തിയതിനു പാർട്ടിയിൽനിന്നു പുറത്തായ ആദ്യ രാഷ്ട്രീയക്കാരൻ ലോകത്ത് ഒരു പക്ഷേ താനായിരിക്കും എന്നും അബ്ദുള്ളകുട്ടി അഭിപ്രായപ്പെട്ടു.
ഇന്ത്യാ വിഭജനകാലത്ത് മുഹമ്മദലി ജിന്നയെ എതിർക്കുകയും ഇന്ത്യയുടെ ദേശീയ വീക്ഷണം ഉയർത്തിപ്പിടിക്കുകയും ചെയ്തവരാണ് ഖാൻ അബ്ദുൽഗാഫർ ഖാൻ, അബുൽ കലാം ആസാദ് എന്നിവർ. ആ ചരിത്രം ആവർത്തിച്ച സമയമാണിത്. അതുകൊണ്ട് ദേശീയ മുസ്‌ലിം എന്ന പദം താൻ ബോധപൂർവം ഉപയോഗിച്ചതാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























