ഇന്ത്യക്ക് മുന്നിൽ മുട്ട് മടക്കി ഭീകരർ ; ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം കശ്മീര്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവ് സംഭവിച്ചതായി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്

ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം കശ്മീര്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവ് സംഭവിച്ചതായി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ജമ്മു ക്മീരിലെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതാണ് നുഴഞ്ഞു കയറ്റം കുറയാനുള്ള പ്രധാന കാരണം. നുഴഞ്ഞു കയറ്റം 43% ത്തോളം കുറഞ്ഞതായി ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയില്‍ അറിയിച്ചു.
ലോക്‌സഭയില്‍ രാജ്യാതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായി. 2018 ല്‍ ഈ കാലയളവില്‍ നടന്ന നുഴഞ്ഞുകയറ്റം ഇതിനിരട്ടിയായിരുന്നുവെന്ന് നിത്യാനന്ദ് റായി പറഞ്ഞു. ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.
സംസ്ഥാനഭരണകൂടവുമായി സഹകരിച്ച് കേന്ദ്രം വിവിധവും ശക്തവുമായ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും സുരക്ഷാസേനയ്ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്‍കുകയും സൈനികനീക്കങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുകയും ചെയ്യുക വഴി അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സാധിച്ചതായി റായി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 14ന് പുല്‍വാമയില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് പ്രതികരണമെന്നോണമാണ് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുന്നത്. പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് ബാലാകോട്ടിലെ ഭീകര ക്യാമ്ബുകള്‍ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തുന്നത്. മിറാഷ് 2000 വിമാനങ്ങളാണ് ഇന്ത്യ ഇതിനായി ഉപയോഗിച്ചത്.
ഈ ആക്രമണത്തിന് പകരമായി പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്താന്‍ തുനിഞ്ഞു. എന്നാല്‍ ഇന്ത്യ പാകിസ്ഥാന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. എന്നാല്‍ ആക്രമണത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം പാകിസ്ഥാന്‍ വെടിവച്ചിട്ടു. ഇതിനോടൊപ്പം വിമാനത്തിന്റെ പൈലറ്റായ അഭിനന്ദന്‍ വര്‍ത്തമാനേയും പാകിസ്ഥാന്‍ പിടികൂടി. എന്നാല്‍ ഇദ്ദേഹത്തെ പിന്നീടവര്‍ വിട്ടയക്കുകയായിരുന്നു.
ബാലാക്കോട്ടേയ്ക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പ്രവേശിക്കും മുന്‍പ് തന്നെ പാകിസ്ഥാനെ ഇന്ത്യ ഇരുട്ടിലാക്കി കഴിഞ്ഞിരുന്നു.ഇന്ത്യന്‍ സേനയും ഡിആര്‍ഡിഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റമാണ് ബാലാകോട്ടും ഉപയോഗിച്ചത്.മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പാകിസ്ഥാന്റെ ഇലക്ട്രോണിക്ക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ തകര്‍ത്തെറിഞ്ഞിരുന്നു.എന്നാല്‍ മണിക്കൂറുകളോളം പാകിസ്ഥാന്‍ നിശ്ചലമായിട്ടും പാക് സൈനിക മേധാവികളോ,ഇന്റ്‌ലിജന്‍സ് ഏജന്‍സി പോലുമോ ഇതൊന്നും അറിഞ്ഞിരുന്നില്ല.
ആക്രമണത്തിനു മുന്‍പ് പാകിസ്ഥാന്റെ അതിര്‍ത്തിയിലെ അതിര്‍ത്തിയിലെ റഡാറുകള്‍ എല്ലാം ജാം ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യ ബാലാക്കോട്ട് ഉപയോഗിച്ച വാര്‍ഫയര്‍ സിസ്റ്റം എന്ന സോഫ്‌റ്റ്വെയര്‍ സംവിധാനം സാധാരണയായി ഇന്ത്യന്‍ സേനയുടെ ആശയവിനിമയം, ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍, ശത്രുക്കളുടെ റഡാര്‍ ,ഇലക്ട്രോണിക്ക് ഉപകരണങ്ങളെ തകര്‍ക്കാന്‍ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.ബാലാക്കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യയുടെ ഈ സംവിധാനങ്ങള്‍ പാകിസ്ഥാന്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























