Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഓണസമ്മാനമായി പുതിയ ഗവര്‍ണറായി സുഷമ എത്തുമോ എന്ന ആകാംക്ഷയില്‍ ആണ് കേരളീയര്‍. കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാറില്‍ മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു മന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജായിരുന്നു.

10 JULY 2019 06:45 PM IST
മലയാളി വാര്‍ത്ത

മുൻ വിദേശകാര്യ മന്ത്രിയും പ്രമുഖ ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് ഗവർണറാകാൻ സാദ്ധ്യത. പ്രവാസി ഇന്ത്യക്കാരുടെ പ്രിയമന്ത്രിയാണ് സുഷമ സ്വരാജ് . ഇപ്പോൾ ഗവർണർ പട്ടികയിൽ പേരുണ്ടെന്നത് അറിഞ്ഞതോടെ പ്രവാസികളടക്കം മലയാളികൾ പ്രതീക്ഷിക്കുന്നത് സുഷമ കേരളത്തിന്റെ ഗവർണർ ആയേക്കുമോ എന്നാണ് .

കേരള ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കുകയാണ്. ഓണസമ്മാനമായി പുതിയ ഗവര്‍ണറായി സുഷമ എത്തുമോ എന്ന ആകാംക്ഷയില്‍ ആണ് കേരളീയര്‍. കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാറില്‍ മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു മന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജായിരുന്നു. സുഷമ സ്വരാജിന്റെ ഇടപെടല്‍ മൂലം ഒട്ടേറെ പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായിരുന്നു.

കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗവർണർമാരുടെ കാലാവധി പൂർത്തിയാവാനിരിക്കെ ആണ് പുതിയ ഗവർണർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിരിക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി നേതൃത്വവുമായി ആലോചിച്ചാണ് പുതിയ ഗവർണർമാരെ നിയമിക്കുക. കാലാവധി പൂർത്തിയാവുന്ന ഗവർണർമാരിൽ ചിലർ തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സദാശിവത്തെ തുടരാന്‍ കേന്ദ്രം അനുവദിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാൽ, ഇക്കാര്യം പരിഗണിക്കുന്നതും മോദിയും അമിത് ഷായും ചേർന്നായിരിക്കും. പാർട്ടി നേതൃത്വത്തിന്റെ താത്പര്യവും പരിഗണിച്ചേക്കും.

മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് പുതുതായി പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖ. ഇത്തവണ സുഷമ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനെയും പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ .

75 വയസ് കഴിഞ്ഞതിനാലാണ് ഇക്കുറി ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ സുമിത്രയ്ക്ക് സീറ്റ് നൽകാതിരുന്നത്.

കേന്ദ്ര മന്ത്രിമാരായിരുന്ന ഉമാഭാരതി, കൽരാജ് മിശ്ര, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന ശാന്തകുമാർ, പ്രേംകുമാർ ധുമൽ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.രാഷ്ട്രീയ നേതാക്കളെ കൂടാതെ ചില ഉദ്യോഗസ്ഥ പ്രമുഖരും പട്ടികയിലുണ്ട്. കാബിനറ്ര് സെക്രട്ടേറിയറ്രിന് കീഴിലെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് മേധാവിയായിരുന്ന അനിൽകുമാർ അസ്മന, ഐ.ബി മുൻ തലവൻ രാജീവ് ജെയിൻ, മുൻഗാമിയായിരുന്ന ദിനേശ്വർ ശർമ്മ, മുൻ തിര‌ഞ്ഞെടുപ്പ് കമ്മിഷണർ എ.കെ.ജ്യോതി എന്നിവരും പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന.

ചില സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ കാലാവധി അവസാനിക്കാറായതിനാൽ നിയമനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. യു.പി ഗവർണർ രാം നായിക്കിന്റെ കാലാവധി ഈ മാസം 24നും ഗുജറാത്ത് ഗവർണർ ഓംപ്രകാശ് കോഹ്‌ലിയുടെ കാലാവധി 16നും പശ്ചിമബംഗാൾ ഗവർണർ കേസരിനാഥ് ത്രിപാഠിയുടെ കാലാവധി 24നും ത്രിപുര ഗവർണർ കപ്താൻസിംഗ് സോളങ്കിയുടെ കാലാവധി 27നും പൂർത്തിയാവുകയാണ്. ആന്ധ്രയിലെയും തെലങ്കാനയിലേയും ഗവർണറായ ഇ.എസ്.എൽ നരസിംഹന്റെ കാലാവധി കഴി‌ഞ്ഞ ജൂൺ 2 പൂർത്തിയായി.

കേരള ഗവർണർ പി.സദാശിവത്തിന്റെ കാലാവധി ആഗസ്ത് 31നും കർണാടക ഗവർണർ വാജുഭായി വാലയുടെ കാലാവധി സെപ്തംബർ ഒന്നിനും രാജസ്ഥാൻ ഗവർണർ കല്യാൺസിംഗിന്റെ കാലാവധി സെപ്തംബ‌ർ നാലിനും മഹാരാഷ്ട്ര ഗവർണർ സി.വിദ്യാസാഗർ റാവുവിന്റെ കാലാവധി ആഗസ്ത് 30നും പൂർത്തിയാവും. ഈ സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവർണർമാരെ പരിഗണിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച മന്ത്രിയെന്ന് പേരുകേട്ടയാളാണ് സുഷമാ സ്വരാജ്. മോഡി പലപ്പോഴും സഹോദരി എന്നാണു സുഷമയെ സംബോധന ചെയ്തിട്ടുള്ളത്. ആരോഗ്യപരമായ കാരണങ്ങളാൽ രണ്ടാം മന്ത്രിസഭയില്‍ നിന്ന് വിട്ടു നിൽക്കുന്നതിന്റെ നഷ്ടം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പ്രവാസികളായ മലയാളികളാണ്. സുഷമ കേരളം ഗവർണർ ആകണമെന്ന് പ്രവാസികൾ കൂടുതലായി ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്

ബിജെപിയുടെ നാലു കേന്ദ്രസര്‍ക്കാരുകളിലും മന്ത്രിയായിരുന്ന ഏക ബിജെപി നേതാവു കൂടിയാണ് സുഷമ. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് കുറച്ച്‌ അകലം പാലിച്ചിരുന്ന ഇവര്‍ ഇനി പാര്‍ട്ടി തീരുമാനിക്കുന്നതു പോലെ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends