തോക്ക് ഡാന്‍സുമായി വിവാദ ബിജെപി എംഎല്‍എ

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഇരു കൈകളിലും തോക്കേന്തി ഹിന്ദി ഐറ്റം സോങ്ങിനൊത്തു ചുവടു വയ്ക്കുന്ന ബിജെപി എംഎല്‍എയുടെ വിഡിയോ ആണ്.
വീട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ രണ്ടു കൈയ്യിലും തോക്കുമായി അടിപൊളി ഡാന്‍സുമായി എത്തിയിരിക്കുന്നത് ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ കുന്‍വര്‍ പ്രണവ് സിങ് ചാംപ്യനാണ്.
കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയത് ആഘോഷിക്കാനാണ് പ്രണവ് സിങ്ങ് വീട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. രണ്ടു തോക്കുകളും കൈയ്യില്‍ പിടിച്ച് ഹാളില്‍ നിന്നാണ് നൃത്തം. കൂടെ നൃത്തം ചെയ്യാന്‍ മറ്റു രണ്ടു പേരുമുണ്ട്.
മദ്യം നിറച്ച ഗ്ലാസ് ഇടക്ക് സഹായി ചാംപ്യനു കൊടുക്കുന്നതു കാണാം. ഒരോ സിപ് എടുത്ത ശേഷം അത് അയാള്‍ക്ക് തിരികെ കൊടുക്കും. പിന്നെയും നൃത്തം തുടങ്ങും. 'ഉത്തരാഖണ്ഡില്‍ ഇങ്ങനെ ആരെങ്കിലും നൃത്തം ചെയ്യുമോ, ഉത്തരാഖണ്ഡിലല്ല ലോകത്തു തന്നെ ആരും കാണില്ലാ...' തുടങ്ങിയ പുകഴ്ത്തലുകളും പിന്നണിയില്‍ കേള്‍ക്കാം.
ഹരിദ്വാറിലെ ലക്‌സറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് കുന്‍വര്‍ പ്രണവ് സിങ് ചാംപ്യന്‍. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് പാര്‍ട്ടി ഇയാളെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.
വിഡിയോ വൈറലായതിനു പിന്നാലെ പ്രണവ് സിങ്ങിനെതിരെ ശക്തമായ നടപടി കൈക്കൊള്ളാനൊരുങ്ങുകയാണ് പാര്‍ട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സമിതിയോട് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. പ്രണവ് സിങ്ങിന്റെ കൈയ്യിലുണ്ടായിരുന്ന തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























