നാണം കെടുത്തി ഇറക്കി വിട്ട കോൺഗ്രസിനോട് അതെ നാണയത്തിൽ തിരിച്ചടിച്ച് യെദ്യൂരപ്പ; സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു

കര്ണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി ഗവര്‍ണ്ണറെ കണ്ടു. രാജ്ഭവനിലെത്തി യെദ്യൂരപ്പ ഗവര്‍ണ്ണരോട് ആവശ്യം ഉന്നയിക്കുകയായിരുന്നു. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് സഭയില്‍ നില്‍ക്കാനാകില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള 4 പേജുള്ള കത്ത് യെദ്യൂരപ്പ ഗവര്‍ണ്ണര്‍ക്ക് നല്‍കി.
വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ വൈകുന്നതില്‍ സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായാണ് ബിജെപി രംഗത്ത് എത്തിയിരിക്കുന്നത് . എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ വൈകുന്നതോടെയാണ് പരസ്യമായ നിലപാടുമായി ബിജെപിയും യെദ്യൂരപ്പയും രംഗത്തെത്തിയിരിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യം ഇല്ല എന്ന് ബിജെപി വ്യക്തമാക്കി. ഇപ്പോൾ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണ്. കുമാരസ്വാമിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറെ അറിയിച്ചു.
അതേസമയം സ്പീഡ് പോസ്റ്റ് വഴി എംഎല്‍എമാര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയെന്നും വിവരമുണ്ട്. ചട്ടപ്രകാരം രാജി നല്‍കണം. കയ്യക്ഷരം ഒപ്പ് എന്നിവയുള്ള രാജിക്കത്ത് വേണമെന്നായിരുന്നു നേരത്തെ സ്പീക്കറുടെ നിലപാട്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാജിക്കത്ത് നല്‍കിയിരിക്കുകയാണ എംഎല്‍എമാര്‍.
ബുധനാഴ്ച മുഴുവന്‍ ബിജെപി എംഎല്‍എമാരെയും അണിനിരത്തി പ്രതിഷേധ പരിപാടി നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. സ്പീക്കര്‍ രാജി സ്വീകരിക്കാതെ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് നിലപാട് പിന്നീട് വ്യക്തമാക്കാമെന്ന മറുപടിയാണ് യെദ്യൂരപ്പ നല്‍കിയത്.
കുമാരസ്വാമി സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഴുവന്‍ എംഎല്‍എമാരെയും അണിനിരത്തി വിധാന്‍ സൗധയ്ക്ക് മുന്നില്‍ ബുധനാഴ്ച പ്രതിഷേധ പരിപാടി നടത്തുമെന്ന് ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. ചില എംഎല്‍എമാര്‍ മാത്രമാണ് ശരിയായ രീതിയില്‍ രാജിക്കത്ത് നല്‍കിയതെന്നാണ് സ്പീർ കെആർ രമേശ് കുമാർ വ്യക്തമാക്കുന്നത്.
അതേ സമയം കര്‍ണ്ണാടക ഗവര്‍ണ്ണര്‍ രാഷ്്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെസി വേണുഗോപാല്‍ ആരോപിച്ചു.എംഎല്‍എമാരുടെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ അധികാരം സ്പീക്കര്‍ക്ക് മാത്രമാണുള്ളത്. ഗവര്‍ണ്ണര്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപ്പെട്ടുവെന്നും വേണുഗോപാല്‍ ആരോപിച്ചു.
അതേസമയം കർണാടക സർക്കാരിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രണ്ടു എംഎൽഎമാർ കൂടി രാജി സമർപ്പിച്ചു. കോൺഗ്രസ് എംഎല്‍എമാരായ കെ.സുധാകറും എം.ടി.ബി നാഗരാജുമാണ് സ്പീക്കറെ കണ്ടു രാജിവച്ചത്. ഇരുവരും നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തിരുന്നില്ല. വിമത എംഎൽഎമാർ കഴിയുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ തങ്ങിയ കോൺഗ്രസ് നേതാവും കർണാടക എംഎൽഎയുമായ ഡി.കെ.ശിവകുമാറിനെ കസ്റ്റഡിയിലെടുത്തു. എംഎൽഎമാരെ കാണുന്നതിനും ചർച്ച നടത്തുന്നതിനുമാണ് അദ്ദേഹം ഇവിടെ എത്തിയത്.
https://www.facebook.com/Malayalivartha


























