മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതി വച്ചിട്ടും കാര്യമില്ല; രാജ്യത്തെ മദ്യപാനികളുടെ കണക്കു ഞെട്ടിപ്പിക്കുന്നത്

മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് വായിച്ചിട്ടും ഹാനികരമായ പ്രവർത്തി ചെയ്യുന്നവരുടെ എണ്ണം 16 കോടി. കേന്ദ്ര സര്‍ക്കാരാണ് ഔദോഗികമായ കണക്കു പുറത്തു വിട്ടത്. 6 കോടിയോളം പേര്‍ മദ്യത്തിന് അടിമയാണെന്നും കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 14.6 ശതമാനം വരുന്നു ഈ കണക്ക്. മദ്യപാനത്തിൽ സ്ത്രീ പുരുഷ അനുപാതം 17ന് ഒന്ന് എന്ന അനുപാതത്തിലാണ്.
മദ്യപാനികൾക്ക് ഇഷ്ടമുള്ളതിൽ ഒന്നാം സ്ഥാനംനാടൻ മദ്യത്തിനാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ്. ഛത്തീസ്ഗഢ്, ത്രിപുര, പഞ്ചാബ്, അരുണാചല്‍ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മദ്യവില്‍പ്പന നടക്കുന്നത്. 38 പേരില്‍ ഒരാളെങ്കിലും മദ്യാസക്തിമൂലമുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നു വ്യക്തമാക്കുന്ന പഠനം 180 പേരില്‍ ഒരാള്‍ വീതം അടിയന്തര ചികിത്സ തേടേണ്ട സാഹചര്യം അഭിമുഖിക്കരിക്കുന്നുവെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദ്ധ്യം കഴുതിഞ്ഞാൽ കഞ്ചാവിനോടാണ് പ്രിയം കൂടുതൽ. സാമൂഹികനീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയ ലോക്‌സഭയെ അറിയിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ പറയുന്നത്.
https://www.facebook.com/Malayalivartha


























