കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുമ്പോള്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജി വച്ചു. സുധാകര്‍, എം.ടി.ബി. നാഗരാജ് എന്നിവരാണ് സ്പീക്കറെ നേരിട്ടുകണ്ട് രാജി സമര്‍പ്പിച്ചത്

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുമ്പോള്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജി വച്ചു. സുധാകര്‍, എം.ടി.ബി. നാഗരാജ് എന്നിവരാണ് സ്പീക്കറെ നേരിട്ടുകണ്ട് രാജി സമര്‍പ്പിച്ചത്. ഇതോടെ രാജി വച്ച എംഎല്‍എമാരുടെ എണ്ണം 16 ആയി..വിമതരുമായുള്ള കോൺഗ്രസിന്റെ എല്ലാ അനുനയ ശ്രമങ്ങളും പാളിയിരിക്കുകയാണ്.
ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ പിരിച്ച വിടണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സംഘം സ്പീക്കര്‍ക്ക് കത്ത് നല്‍കി. നാലുപേജുള്ള നിവേദനവും ഇവർ ഗവർണർക്കു കൈമാറി.എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് യെഡിയൂരപ്പ പറഞ്ഞു. എംഎൽഎമാർ രാജിക്കത്ത് വീണ്ടും സ്പീഡ് പോസ്റ്റ് വഴിയാണ് അയച്ചു കൊടുത്തിട്ടുണ്ട്
അതിനിടെ, മന്ത്രി ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ മുംബൈയില്‍ പോലീസ് കസ്റ്റഡിയിലെടുത്തതും വിവാദത്തിലായിരിക്കുന്നു. ശിവകുമാർ കസ്റ്റഡിയിൽ തുടരുകയാണ്
ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. തിരികെ പോകണമെന്ന് ശിവകുമാറിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവകുമാര്‍ ഇത് നിരസിച്ചു. തുടര്‍ന്നായിരുന്നു നടപടി. വധഭീഷണിയുണ്ടെന്ന വിമത എംഎൽഎമാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശിവകുമാറിനെ തടഞ്ഞതെന്നായിരുന്നു പോലീസ് പറഞ്ഞത്.
. ഇതുവരെ പതിമൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജി നൽകിയിട്ടുണ്ട്. ജെഡി (എസ്) ൽ നിന്നുള്ള മൂന്ന് പേർ കത്തുകൾ സമർപ്പിച്ചു. എന്നാൽ ആരുടെയും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ വ്യക്തമാക്കി. ഒരു രാത്രികൊണ്ട് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്നും അവര്‍ക്ക് 17-ാം തീയതി വരെ സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. നടപടിക്രമങ്ങളനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നുമാണ് സ്പീക്കർ പ്രതികരിച്ചത്
അതേസമയം കര്‍ണാടകയില്‍ നിലവില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്നാണ് കര്‍ണാടക കെപിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു ആരോപിക്കുന്നത് . വിമത എംഎൽഎമാർക്ക് വിമാനടിക്കറ്റ് എടുത്തുകൊടുത്തതും ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതമടക്കം ബിജെപിക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
രാജി അംഗീകരിക്കാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ രമേഷ് കുമാറിനെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് . ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടെന്നാണ് ഇവര്‍ ഹരജിയില്‍ ആരോപിക്കുന്നത്. പല രാജിക്കത്തുകളും ശരിയായ ഫോര്‍മാറ്റിലുള്ളതോ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതോ അല്ലെന്നും എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ആരുടെയും രാജി അംഗീകരിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയത് .
രാജിവെക്കാൻ പുറപ്പെട്ട എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസ് പ്രതിസന്ധിയിലാണ്. .. തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നും ഗവര്‍ണര്‍ ക്ഷണിച്ചാൽ സര്‍ക്കാരുണ്ടാക്കാമെന്നുമാണ് ബിജെപി നേതാക്കൽ പറയുന്നത്
ഗവര്‍ണ്ണര്‍ ക്ഷണിച്ചാൽ സര്‍ക്കാരുണ്ടാക്കുമെന്നും ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും ബിജെപി നേതാവ് സി വി സദാനന്ദഗൗഡ പറഞ്ഞു. തങ്ങള്‍ക്ക് 105 എംഎൽഎമാരുണ്ടെന്നും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്ഷക്ഷി തങ്ങളാണെന്നും സദാനന്ദഗൗഡ പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha


























