അമേഠിയിലെ തോല്‍വിക്ക് കാരണം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി; തോറ്റെങ്കിലും താന്‍ അമേഠി സീറ്റ് ഉപേക്ഷിക്കില്ല

അമേഠിയില്‍ തോറ്റതിന് കാരണം പ്രാദേശിക നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകന്നത് കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താന്‍ അമേഠി സീറ്റ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ഡിസിസി പ്രസിഡന്റ് നരേന്ദ്ര മിശ്ര അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.'ഞാന്‍ അമേഠി വിട്ട് പോകില്ല. എന്റെ വീടും കുടുംബവും ഇതാണ്,ഞാന്‍ വയനാട്ടിലെ എംപിയായിരിക്കാം. പക്ഷെ അമേഠിയുമായുള്ളത് മുപ്പതാണ്ടിന്റെ ബന്ധമാണ്. അമേഠിക്ക് വേണ്ടി ഞാന്‍ ദില്ലിയില്‍ പൊരാടും, എന്ന് അമേഠിയില്‍ നടന്ന യോഗത്തില്‍ ജനങ്ങളോട് പറഞ്ഞതായി നരേന്ദ്ര മിശ്ര പറഞ്ഞു.
അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചുവെന്നും നരേന്ദ്ര മിശ്ര പറഞ്ഞു. പ്രവര്‍ത്തകര്‍ കഠിനമായി പരിശ്രമിച്ചുവെന്നും എന്നാല്‍ പ്രാദേശിക നേതാക്കള്‍ ജനങ്ങളില്‍ നിന്നകന്നുവെന്നും രാഹുല്‍ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























