Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?


മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?


മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ

കോൺഗ്രസിന് ഇനി ഭാവിയില്ല; എംഎൽഎയുടെ വീക്ഷണം ശരിയാകുമോ ?

11 JULY 2019 05:08 PM IST
മലയാളി വാര്‍ത്ത

തലതിരിഞ്ഞാൽ പിന്നെ   തലതിരിഞ്ഞ്  തന്നെ നോക്കേണ്ടതിനു മാനത്ത്  നോക്കിയാൽ കോൺഗ്രസിന്റെ നില ചോദ്യം തന്നെയെന്നല്ലാതെ പിന്നെന്ത് പറയും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം മുൻനിർത്തി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന്  രാഹുൽ ഗാന്ധിരാജിവച്ചതിന് പിന്നാലെ കൂട്ട രാജികൾ   കോൺഗ്രസിനെ പരിഹാസ പത്രമാക്കിയിരിക്കുകയാണ് .അതെസമയം ചിലർക്കായുള്ള തുറന്നുപറച്ചിലിനും കൂറുമാറലിനും വഴിയൊരുക്കി എന്ന് തന്നെ പറയാം. അത്തരം ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് ഗോവയിലെ ഒരു വിമത എംഎൽഎ . 

ഇന്ത്യയിൽ കോൺഗ്രസിന് ഇനി ഭാവിയില്ലെന്ന് ഗോവയിലെ വിമത എംഎൽഎ ബാബുഷ്‌ മോൺസ്രാട്ടാണ് വ്യക്തമാക്കിയത് . ബിജെപിയുടെ  നയങ്ങളാണ് കൂറുമാറ്റത്തിന് പ്രേരണയായതെന്ന് പറഞ്ഞ ബാബുഷ്, പണം വാങ്ങിയാണ് കൂറുമാറിയതെന്ന പിസിസി അധ്യക്ഷന്‍റെ ആരോപണം തെറ്റാണെന്നും കൂട്ടിച്ചേർത്തു. 

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെയാണ് ഇന്നലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറിയുണ്ടായത്. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേൽക്കറുടെ നേതൃത്വത്തിൽ സ്പീക്കറെ കണ്ട് തീരുമാനം അറിയിക്കുകയായിരുന്നു. ദില്ലിയിലെത്തിയ എംഎൽഎമാർ അമിത്ഷായെ കാണും. 

മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും പാർട്ടി വിടുന്നതിനാൽ കൂറുമാറ്റ നിരോധനത്തിന്‍റെ പരിധിയിൽ വിഷയം വരില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. കോൺഗ്രസ്‌ വിമതർ കൂടി എത്തുന്നതോടെ ബിജെപിയുടെ കക്ഷിനില 27 ആകും. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. 

അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. ഇതോടെ ഗോവ മന്ത്രിസഭയിൽ വൻഅഴിച്ചുപണി നടക്കുമെന്നാണ് സൂചന. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അല്ല, ഒരു രാജ്യം ഒരു പാർട്ടിയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രിമാർ കൂടിയായ പ്രതാപ് സിങ് റാണെ, ദിഗംബർ കാമത്ത്, രവി നായിക്, ലൂസിഞ്ഞൊ ഫെലേറിയോ എന്നിവർക്കൊപ്പം കർട്ടോറിം എംഎൽഎ അലക്സിയോ റെജിനാൾഡോ ലൊറൻസോയും മാത്രമാണ് ഗോവ നിയമസഭയിലെ കോൺഗ്രസിൽ തുടരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍സൈറ്റ് കാണുന്ന സ്ത്രീകളുടെ എണ്ണം?  (6 hours ago)

കരയുന്ന വ്യക്തിയല്ല...മറിച്ച് വിവാദങ്ങൾ പിന്നാലെ കൂടിയിട്ടും,കരുത്ത് കാട്ടി കാലങ്ങളോളം മുന്നേറിയ സ്ത്രീ കരുത്ത്  (7 hours ago)

മുന്‍ഭാര്യയെക്കുറിച്ച് നടന്‍ അര്‍ബാസ് ഖാന്‍ പറയുന്നത്?  (7 hours ago)

മിഷന്‍ മംഗളിനെ കുറിച്ച് വിദ്യാ ബാലന്‍  (7 hours ago)

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി  (8 hours ago)

ഓടയില്‍ വലിച്ചെറിഞ്ഞ നവജാതശിശുവിന് രക്ഷകരായി തെരുവ് നായ്ക്കള്‍  (8 hours ago)

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ  (8 hours ago)

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം  (8 hours ago)

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (8 hours ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (9 hours ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (9 hours ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (9 hours ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (10 hours ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (10 hours ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (10 hours ago)

Malayali Vartha Recommends