അക്കാര്യത്തിലും മോഡി മുന്നില്‍ തന്നെ... ആരോഗ്യത്തിന്റെ കാര്യത്തില്‍ ജനങ്ങളെ സ്വാധീനിക്കുന്നതില്‍ ഒന്നാമന്‍ നമ്മുടെ പ്രധാനമന്ത്രി

ആരോഗ്യത്തിന്റെ കാര്യത്തില്‍ ജനങ്ങളെ സ്വാധീനിക്കുന്നതില്‍ ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ആരോഗ്യ കാര്യത്തില്‍ ഇന്ത്യയിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള പ്രമുഖരെ കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ മോദിക്ക് ഒന്നാം സ്ഥാനം നല്‍കിയത് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ജി.ഒ.ക്യു.ഐ എന്ന ഫിറ്റ്‌നസ് സാങ്കേതിക വിദ്യ സ്ഥാപനമാണ്.
ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരാണ് നമ്മുടെ സെലിബ്രിറ്റികള്‍. വിരാത് കോഹ്ലി, അക്ഷയ കുമാര്‍, ദീപിക പദുകോണ്‍ എന്നിങ്ങനെ പലരും ജനങ്ങളെ കൂടുതല്‍ ആരോഗ്യകരമായ ജീവിത രീതികളിലേക്ക് നയിക്കാന്‍ മുന്‍പിലുണ്ട്. എന്നാല്‍ ഇവരെയൊക്കെ പിന്നിലാക്കിയാണ് മോഡി ഒന്നാം സ്ഥാനത്തെത്തിയത്.
മോഡിക്ക് തൊട്ടുപിന്നിലത്തെ സ്ഥാനം കൊണ്ടുപോയത് യോഗ ഗുരു ബാബ രാംദേവും ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമാണ്. ഇത് രണ്ടാം തവണയാണ് ഈ ബഹുമതി മോഡിയെ തേടി എത്തിയിരിക്കുന്നത്. തന്റെ തിരക്കേറിയ ജീവിതത്തിനിടയ്ക്കും മോഡി ആരോഗ്യപരിപാലനത്തിന് കണ്ടെത്തുന്നുവെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല സ്ഥിരം മടുപ്പുളവാകുന്ന ഒരേ രീതിയില്‍ വ്യായാമം ചെയാതെ അദ്ദേഹം പുതിയ മാര്‍ഗങ്ങള്‍ വ്യായാമത്തിനായി സ്വീകരിക്കുന്നുവെന്നും ജി.ഒ.ക്യ.ഐ നിരീക്ഷിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം രാജ്യമാകെയും, ലോകം മുഴുവനും കൊണ്ടാടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് കാരണമായത്.
https://www.facebook.com/Malayalivartha


























