19-കാരന് 15 നില ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ചു, വിവാഹിതയായ കാമുകിയെ കാണാന്‍ ജനാല വഴി വലിഞ്ഞുകയറിയപ്പോള്‍ അപകടം

മുംബൈയിലെ അഗ്രിപഡയില്‍ ഫ്‌ലാറ്റിന് മുകളില്‍ വലിഞ്ഞുകയറിയ പന്തൊമ്പതുകാരന്‍ നിയന്ത്രണം വിട്ട് താഴെ വീണുമരിച്ചു.
കെട്ടിടത്തിന്റെ പുറകുവശത്തെ ജനാല വഴിയാണ് വിവാഹിതയായ കാമുകിയെ കാണാന്‍ കൗമാരക്കാരന്‍ ഫ്‌ലാറ്റിന് മുകളിലെത്തിയത്. ബുധനാഴ്ചയാണ് സംഭവം.
പതിനഞ്ച് നിലകളുള്ള ഫ്‌ലാറ്റാണിത്. ഇതേ ഫ്‌ലാറ്റില്‍ അമ്മാവനൊപ്പമാണ് കൗമാരക്കാരനും താമസിച്ചിരുന്നത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുകയായിരുന്നു കൗമാരക്കാരന്‍.
വിവാഹിതയായ ഇരുപത്തിനാലുകാരിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. അടുത്തിടെ യുവതിയുടെ ഫ്‌ലാറ്റില്‍ നിന്ന് കൗമാരക്കാരന്‍ ഇറങ്ങിവരുന്നത് അമ്മാവന്‍ കണ്ടു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി.
അമ്മാവന്‍ ഉള്ളപ്പോള്‍ യുവതിയുടെ ഫ്‌ലാറ്റിലേക്ക് പോകാന്‍ പിന്നിലെ ജനാല വഴി യുവാവ് പുതിയ മാര്‍ഗം കണ്ടെത്തുകയായിരുന്നു. ഇതാണ് മരണത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha


























