അച്ഛൻ മകനെ തോക്കു ഉപയോഗിക്കാൻ പഠിപ്പിച്ചു; പിന്നാലെ നടപടിയുമായി പോലീസ് എത്തി

മൂന്നു വയസ്സ് മാത്രം പ്രായമുള്ള മകനെ തോക്കു ഉപയോഗിക്കാൻ പഠിപ്പിക്കുന്ന അച്ഛന്റെ വീഡിയോ വൈറലായി. എന്നാൽ പിന്നാലെ നടപടിയുമായി പോലീസും എത്തി. തിത്വാല സ്വദേശിയായ ഇവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഇയാള്‍ക്ക് ഒരു സ്കൂള്‍ സ്വന്തമായിട്ടുണ്ടെന്നാണ് വിവരം . എന്നാല്‍ ഇയാളുടെ പേരോ സ്‌കൂളിന്റെ പേരോ പോലീസ് വെളുപ്പെടുത്തിയിട്ടുമില്ല. ഡൽഹിയിലാണ് ഇവർ ഇപ്പോൾ ഉള്ളതെന്നും നാട്ടിൽ എത്തിയാൽ ഉടൻ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.
തോക്കു ഇങ്ങനെ പിടിക്കുക. ബുള്ളറ്റുകൾ കയറ്റുക എന്നിങ്ങനെ വിശദമായി തന്നെ അച്ഛൻ മകന് പറഞ്ഞു കൊടുക്കുന്നുണ്ട്. സ്വന്തമായ തോക്കു ഉപയോഗിച്ചല്ല പഠിപ്പിക്കൽ എന്ന് പോലീസ് കണ്ടെത്തി. ബന്ധുവിന്റെയോ മറ്റോ തോക്കായിരിക്കണം ഉപയോഗിച്ചത്. ലൈസൻസുള്ള തോക്കാണ് പഠന വസ്തുവായി ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha


























