വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോൺഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവ്

കലങ്ങി മറിഞ്ഞ കർണാടക രാഷ്ട്രീയ പ്രതിസന്ധിയിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോൺഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ചട്ടം 190 (3) ബി അടക്കം, സ്പീക്കറുടെ അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ ഭരണഘടനപരമായ വിഷയങ്ങളും വിശദമായി പരിശോധിക്കും. ചൊവ്വാഴ്ചയാകും ഇനി ഹർജികൾ പരിഗണിക്കുന്നത്. അതുവരെ നിലവിലെ സ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ തീരുമാനം.
സ്പീക്കറുടെയും വിമത എംഎൽഎമാരുടെയും ഹർജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു കോടതി തീരുമാനം. വിമത എംഎൽഎമാർ നേരിട്ടെത്തി ഹാജരായി രാജിക്കത്ത് നൽകിയിട്ടും തീരുമാനമെടുക്കാത്ത സ്പീക്കർ കെ ആർ രമേശ് കുമാറിനെ വിമർശിച്ച സുപ്രീംകോടതി, കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയാണോ സ്പീക്കറെന്നും ആദ്യഘട്ടത്തിൽ ചോദിച്ചു.
ഉച്ചക്ക് പന്ത്രണ്ടിനാണ് കേസിലെ വാദം തുടങ്ങിയത്. വിമത എംഎൽഎമാർക്ക് വേണ്ടി അഡ്വ. മുകുൾ റോത്തഗിയാണ് ആദ്യം വാദിച്ചത് . രാജിക്കത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന എംഎൽഎമാരുടെ വാദം നിലനിൽക്കില്ലെന്നായിരുന്നു റോത്തഗിയുടെ വാദം.
രാജിസമര്‍പ്പിച്ച എം.എല്‍.എമാരുടെ ഹര്‍ജി കഴിഞ്ഞദിവസം പരിഗണിച്ച സുപ്രീംകോടതി എം.എല്‍.എമാരോട് സ്പീക്കറെ നേരില്‍ക്കണ്ട് രാജിനല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷമാണ് കേസില്‍ രണ്ടാംദിവസവും വാദംനടന്നത്.
രാജി നല്‍കിയ എം.എല്‍.എമാര്‍ അയോഗ്യത നടപടികള്‍ നേരിടുന്നവരാണെന്നായിരുന്നു സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയുടെ വാദം. ആദ്യം എം.എല്‍.എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ ആവശ്യം.
എംഎല്‍എമാര്‍ നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു. ആദ്യം സ്പീക്കറെ കാണാതായെന്നായിരുന്നു അവരുടെ പ്രസ്താവന. എന്നാല്‍ തങ്ങള്‍ സ്പീക്കറെ കാണാന്‍ പോയില്ലെന്ന് അവര്‍ ഇപ്പോള്‍ സമ്മതിക്കുന്നു. അയോഗ്യതയും രാജിയും വ്യത്യസ്തമാണ്. അവര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. കഴമ്പില്ലാത്ത വാദങ്ങള്‍ നിരത്തുന്നു.
വിമത എം.എല്‍.എമാര്‍ അയോഗ്യതയ്ക്കുള്ള നടപടികള്‍ നേരിടുന്നവരാണ്. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചതിന് പിന്നാലെ എട്ടുപേരെ അയോഗ്യരാക്കി നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കര്‍ക്ക് രാജി നല്‍കുന്നതിന് മുന്‍പായിരുന്നു ഇത്. സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചിട്ടില്ലെന്നും ഗവര്‍ണറെ കണ്ട് രാജിനല്‍കിയെന്നും അവര്‍ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. അയോഗ്യരാക്കുന്ന നടപടി ഒഴിവാക്കനാണ് രാജിയിലൂടെ എംഎല്‍എമാരുടെ ലക്ഷ്യം- മനു അഭിഷേക് സിങ്വി പറഞ്ഞു.
അതേസമയം രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് ഇനിയെന്ത് തെളിവുകളാണ് വേണ്ടതെന്ന് മുകുള്‍ റോത്തഗി ചോദിച്ചു. രാജിയില്‍ തീരുമാനമെടുക്കുന്നതിന് പകരം സ്പീക്കര്‍ പത്രസമ്മേളനം നടത്തി എംഎല്‍എമാര്‍ കോടതിയില്‍ പോയതിനെ എതിര്‍ക്കുകയാണ് ചെയ്തത്.
ഒരുദിവസം കൊണ്ട് രാജിയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നു. അതേസമയം തന്നെ കോടതിക്ക് തന്നോട് നിര്‍ദേശിക്കാനാകില്ലെന്നും പറയുന്നു. രാജിക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഉത്തരവിടണമെന്നും റോത്തഗി വാദിച്ചു.
സ്പീക്കര്‍ക്ക് ഒന്നോ രണ്ടോ ദിവസം നല്‍കാം. അതിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കണമെന്നായിരുന്നു എം.എല്‍.എമാരുടെ ആവശ്യം.
അതിനിടെ സ്പീക്കറുടെ നടപടികളില്‍ കോടതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്നും സ്പീക്കറുടെ ഭരണഘടനാ പദവിയില്‍ ഇടപെടാനാകില്ലെന്നും മനു അഭിഷേക് സിങ്വി പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുകയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
https://www.facebook.com/Malayalivartha


























