മക്കളായാൽ ഇങ്ങനെ വേണം ... നീതിക്കുവേണ്ടിയുള്ള അച്ഛന്റെ പോരാട്ടം മക്കൾ തുടരും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന്റെ പേരിൽ ഐപിഎസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അച്ഛനെ പിന്തുണച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് സഞ്ജീവ്‌ഭട്ടിന്റെ മക്കൾ. പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ പൊലീസിനെയും ജുഡിഷ്യറിയെയും കൂട്ടുപിടിച്ചു സർക്കാർ അദ്ദേഹത്തോടു പകപോക്കുകയാണെന്നു ഭാര്യ ശ്വേത നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കുവേണ്ടി പൊരുതാനായി മാറ്റിവെച്ചതാണ് അച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതമെന്ന് പരാമര്ശിച്ചുകൊണ്ടാണ് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ മക്കള്‍ രംഗത്ത് വന്നത് . ഇനി അദ്ദേഹത്തിനുവേണ്ടി പോരാടാനുള്ള തങ്ങളുടെ അവസരമാണിതെന്നും ദ ലോജിക്കല്‍ ഇന്ത്യനിലെഴുതിയ കുറിപ്പില്‍ സഞ്ജീവ് ഭട്ടിന്റെ മക്കളായ ആകാഷിയും ശന്തനുവും പറയുന്നു.
‘സഞ്ജീവ് ഭട്ടിനെതിരെ നടന്ന അനീതി പരമ്പര ഞങ്ങള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും. അച്ഛന് നീതി കിട്ടി അദ്ദേഹം കുടുംബത്തിനൊപ്പം തിരിച്ചെത്തുവരെ ഞങ്ങള്‍ വിശ്രമിക്കില്ല. ഇത് എല്ലാവര്‍ക്കുമായി ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനമാണ്.’ അവര്‍ കുറിക്കുന്നു.
2002ലെ ഗുജറാത്ത് വംശഹത്യയുടെ അന്വേഷണ കമ്മീഷനു മുമ്പില്‍ അച്ഛന്‍ സാക്ഷി പറയാന്‍ പോയ ദിവസം ഇന്നും ഓര്‍മ്മയുണ്ട്. അങ്ങേയറ്റം പൈശാചികനായ ഒരു മനുഷ്യനുനേരെയാണ് പൊരുതുന്നതും അതിനാല്‍ ജീവിതം പഴയപോലെയായിരിക്കില്ലയെന്നും തങ്ങള്‍ക്ക് ഉറപ്പായിരുന്നു. എങ്കിലും അന്നും ഇന്നും തങ്ങള്‍ക്ക് യാതൊരു ഭയവും ഇല്ലെന്നും അവര്‍ പറയുന്നു.‘അവരുടെ പക്കല്‍ അധികാരമുണ്ട്. പക്ഷേ ഞങ്ങളുടെ പക്കല്‍ ഞങ്ങളുടെ തത്വങ്ങളും സത്യസന്ധതയുമുണ്ട്.’ ഇരുവരും പറയുന്നു.
‘എങ്ങനെ ഞങ്ങള്‍ പിടിച്ചുനില്‍ക്കുന്നുവെന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; മറ്റാരേക്കാളും കരുത്തനായ മനുഷ്യന്റെ കുടുംബത്തിലെ അംഗങ്ങളാണ് ഞങ്ങള്‍. സ്വേച്ഛാധിപതികള്‍ വരും പോകും, ഒരു ചെളിക്കൂമ്പാരത്തെ കളയുംപോലെ ചരിത്രം അവരെ തുടച്ചുമാറ്റും. പക്ഷേ ഹീറോകള്‍ ജീവിച്ചുകൊണ്ടേയിരിക്കും.’ അവര്‍ പറയുന്നു.
സഞ്ജീവ് ഭട്ട് നേരിടുന്ന അനീതിയില്‍ രാജ്യം കാണിക്കുന്ന ഈ നിസഹായത നിരാശപ്പെടുത്തുന്നുവെന്നും ഇവര്‍ കുറിക്കുന്നു.
‘വലിയ തോതിലുള്ള നിയമലംഘനങ്ങള്‍ നടന്നിരിക്കുകയാണ്. ധീരവും സത്യസന്ധവുമായ ഒരു ശബ്ദം അടച്ചുവെക്കപ്പെട്ടിരിക്കുകയാണ്. ആര്‍ക്കുവേണ്ടിയാണോ ഞങ്ങളുടെ അച്ഛന്‍ പൊരുതിയത് അതേ ആളുകള്‍ മൗനം പാലിക്കുകയാണ്. നിങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ പോലും പോരാടാതിരിക്കാത്ത ആ മനുഷ്യന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ നിശബ്ദം നോക്കി നില്‍ക്കുകയാണ്. നിങ്ങളുടെ സംരക്ഷണത്തിനായി എല്ലാം നഷ്ടപ്പെട്ട ആ മനുഷ്യനെ രക്ഷിക്കാനുള്ള ധീരതപോലും നിങ്ങള്‍ കാണിക്കുന്നില്ല. നിങ്ങളുടെ ഭീരുത്വത്തിന്റെ മൗനം നിരാശാജനകമാണ്.’ അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























