ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി ജയിലിലേക്ക്; കാരണം അറിഞ്ഞ എല്ലാവരും ഞെട്ടി

മോഷണ കേസിൽ ജയിലിൽ പോയി പുറത്തു ഇറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി ജയിലിലേക്ക്. കാരണം ജയിലിലെ കൂട്ടുക്കാരെ പിരിയാൻ കഴിയാത്തതിനാൽ. തമിഴ് നാട്ടിലാണ് സംഭവം. കഴിഞ്ഞ മാർച്ചിൽ മോഷണ കേസിൽ പിടിക്കപ്പെട്ട ജ്ഞാനപ്രകാശത്തെ പുഴല്‍ ജയിലില്‍ തടവിലാക്കി. ജൂണ്‍ 29-ന് ജ്ഞാനപ്രകാശം ജാമ്യത്തിലിറങ്ങി വീട്ടിൽ വന്നു . അപ്പോഴാണ് ജയിൽ ജീവിതത്തിൻറെ മഹത്വം ജ്ഞാനപ്രകാശത്തിനു മനസിലായത്. ജയിലിലെ അന്തരീക്ഷവും കൂട്ടുകാരുമാണ് നല്ലതെന്നും അവിടുത്തെ കൂട്ടുകാരെ പിരിഞ്ഞു നില്‍ക്കുന്നതില്‍ തനിക്ക് വലിയ ദു:ഖമുണ്ടാക്കുന്നുവെന്നും ജയിലില്‍ മൂന്നുനേരം ലഭിക്കുന്ന ഭക്ഷണം തന്നെ സംബന്ധിച്ചു വലിയകാര്യമാണെന്നും ജ്ഞാനപ്രകാശം മനസിലാക്കി. മാത്രമല്ല വീട്ടിൽ തനിക്കു ഒരു വിലയും ഇല്ല എന്ന് അയാൾ തിരിച്ചറിഞ്ഞു.
പിന്നെ ഒട്ടും വൈകിയില്ല. കൈലാസപുരത്ത് സി.സി.ടി.വി. സ്ഥാപിച്ച സ്ഥലത്തു തന്നെ ചെന്നു നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്ക് മോഷ്ടിച്ചു യാത്ര തുടങ്ങി. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ധനം തീര്‍ന്നെങ്കിലും മറ്റുവാഹനങ്ങളില്‍ നിന്ന് പെട്രോളും മോഷ്ടിച്ചു. അങ്ങനെ നാട്ടുകാർ കയ്യോടെ പിടിക്കൂടി പോലീസിന് ഏൽപ്പിച്ചു. ഒടുവിൽ ആഗ്രഹം പോലെ പുഴല്‍ ജയിലിലെ കൂട്ടുക്കാരുടെ അടുക്കലേക്ക്. ജയിലിൽ പോകാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയത് എന്ന് അറിഞ്ഞപ്പോൾ ഞെട്ടിയിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha


























