ഭാരതം ഒരൊറ്റ കുട കീഴിൽ ...കരുത്ത് കാട്ടി ബിജെപി

കൂറുമാറ്റം ,കൂട്ടത്തോടെ പാർട്ടി വിടൽ കുതിരക്കച്ചവടം ഏറെ സങ്കീർണമാണ് നിലവിലെ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ .പക്ഷെ പറയാൻ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി കനൽ വഴികളിലൂടെ കടന്നു പോകുമ്പോൾ നാഥനില്ലാതെ അനാഥത്യം പേറി വഴിമുട്ടിയ അവസ്ഥയിലാണ് .ബിജെപി ആകട്ടെ തങ്ങളുടെ കരുത്ത് കാട്ടി കുത്തിക്കുന്നുമുണ്ട് .ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്ന പരിഹാസങ്ങൾ ഏറെകുറെ ഫലവത്താകുന്നുമുണ്ട് .ബി.ജെ.പി.ആണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലപിക്കുന്നു തങ്ങളുടെ നിലവിലെ അവസ്ഥയിൽ ആരോടാണ് പരിഭവം പറയേണ്ടത് എന്ന് അറിയാതെ. ബിജെപിയെ പഴിക്കുന്നുമുണ്ട് ചിലർ . കോണ്‍ഗ്രസ് തുടങ്ങിവച്ചത് ബി.ജെ.പി. ട്രെന്‍ഡാക്കി മാറ്റി. അത്രേയൂള്ളൂ. ബി.ജെ.പിയെ പഴിക്കാനോ ധാര്‍മ്മികത വിളമ്പാനോ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് യോഗ്യതയാണുള്ളത്
ഗുജറാത്തില്‍ തുടങ്ങി അരുണാചലിലും മഹാരാഷ്ട്രയിലും അരങ്ങേറിയ ഏറ്റെടുക്കല്‍ രാഷ്ട്രീയം കര്‍ണാടകവും കടന്ന് ഗോവയില്‍ എത്തിനില്‍ക്കുന്നു. അടുത്തത് രാജസ്ഥാനോ മധ്യപ്രദേശോ ചത്തീസ്ഗഢോ എന്നേ അറിയാനുള്ളൂ. അമിത് ഷാ പറഞ്ഞതുവച്ച് നോക്കിയാല്‍ തെലങ്കാനയാണ് അടുത്ത ടാര്‍ജറ്റ്. ടി.ആര്‍.എസിനേയും ചന്ദ്രശേഖര റാവുവിനെയും ആര് രക്ഷിക്കും? ആന്ധ്രയില്‍ മിത്രം ശത്രുവായി മാറിയപ്പോള്‍ ചന്ദ്രബാബു നായ്ഡുവിന്റെ പാര്‍ട്ടി എം.പിമാരെ ഒന്നാകെ അടര്‍ത്തി. എം.എല്‍.എമാര്‍ ഇന്നോ നാളെയോ എന്ന് പറഞ്ഞ് നില്‍ക്കുന്നു.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാജ്യം അമിത് ഷായും മോദിയും മുഴക്കിയപ്പോള്‍ രാഹുലോ ബി.ജെ.പി. വിരുദ്ധരോ എത്ര നടക്കാത്ത സുന്ദര സ്വപ്നം എന്നാണ് കരുതിയത്. കാരണം ഗുജറാത്തില്‍ ബി.ജെ.പിയെ വിറപ്പിച്ച രാഹുല്‍ മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും ബി.ജെ.പിയെ വീഴ്ത്തി കോണ്‍ഗ്രസിനെ വാഴിച്ചു. കര്‍ണാടകത്തില്‍ ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ കാണിച്ച മഹാമനസ്‌കത ഇതാ ഇപ്പോള്‍ ഓപ്പറേഷന്‍ താമരയുടെ മൂന്നാം ഘട്ടത്തില്‍ തകര്‍ന്നു വീഴുന്നു. ഇന്ത്യന്‍ രാഷ്ട്രീയം വേറെ ലെവൽ ആണ് അത്കൊണ്ട് ആണലോ ഇന്ത്യൻ രാഷ്ട്രീയത്തെ ലോകത്തിലെ രാഷ്ട്രീയ പരീക്ഷണശാല എന്ന് പറയുന്നത് . പലപല പുത്തൻ പരിഷണങ്ങൾ ആണ് ഇപ്പോൾ രാഷ്ട്രീയ ത്തിൽ മാറിമറിയുന്നത് . കോണ്‍ഗ്രസിന് ഇപ്പോള്‍ മാര്‍ക്കറ്റില്‍ തീരെ വിലയില്ല. കപ്പിത്താന്‍ പോലും ചെങ്കോലും കിരീടവും അഴിച്ചുവച്ച് മാറിനില്‍ക്കുന്നു. മുങ്ങുന്ന കപ്പലില്‍ നില്‍ക്കണോ പോണോ എന്ന ആലോചിക്കുമ്പോഴാണ് ബി.ജെ.പി. ചൂണ്ട കാണുന്നത്. ഒരോരുത്തരായി കൊത്തിത്തുടങ്ങി.
കര്‍ണാടകത്തില്‍ 16 പേരാണ് കൈവിട്ട് താമര പിടിച്ചത്. ഇവരെ അയോഗ്യരാക്കിയാല്‍ അടുത്ത ഗ്രൂപ്പ് പാര്‍ട്ടി വിടും. കൊഴിഞ്ഞുപോക്ക് ഉറപ്പാണ്. കര്‍ണാടകം കത്തിനില്‍ക്കുമ്പോഴാണ് ഗോവയില്‍ 10 പേര്‍ മറുകണ്ടം ചാടിയത്. പ്രതിപക്ഷ നേതാവ് അടക്കം ആകെയുള്ള 15 പേരില്‍ 10 പേരും ബി.ജെ.പിയില്‍ ചേക്കേറി. ഇന്നലെ വരെ പ്രതിപക്ഷ നേതാവായിരുന്ന ആള്‍ നാളെ ഉപമുഖ്യമന്ത്രിയാകുന്നു. ഇന്ന് വരെ ഉപമുഖ്യമന്ത്രിയായ ഘടകക്ഷി നേതാവ് ഉറക്കമുണരുമ്പോള്‍ കസേര തെറിക്കുന്നു.
ഗോവയില്‍ 40 അംഗ നിയമസഭയില്‍ 2017-ല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 17 സീറ്റുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പിക്ക് 13 സീറ്റ് മാത്രം. ഗോവയുടെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ഉറങ്ങാന്‍ പോയ നേരത്താണ് ആ അട്ടിമറിനടന്നത്. ഉറക്കമുണര്‍ന്ന ദിഗ് വിജയിയും കോണ്‍ഗ്രസും കാണുന്നത് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ച് മുഖ്യമന്ത്രിയായി പനാജിയില്‍ ലാന്‍ഡ് ചെയ്യുന്നതാണ്. ചെറകക്ഷികളായ മഹാരാഷ്ട്ര വാദി ഗോമന്ത് പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചു. ഈ രണ്ടുപാര്‍ട്ടികളിലെ ആറ് പേര് ചേര്‍ത്തിട്ടും 19 പേരെ തികഞ്ഞുള്ളൂ മൂന്നു സ്വതന്ത്രരുടെ പിന്തുണ കൂടിയായപ്പോള്‍ ഭൂരിപക്ഷം തികഞ്ഞു. എന്നാലും ഒരു ഉറപ്പ് പോര. കഷ്ടിച്ച് എണ്ണം തികഞ്ഞു അത്രേ ഉള്ളൂ.
https://www.facebook.com/Malayalivartha


























