റിലയന്‍സ് ഗ്രൂപ്പ് സ്വത്തുക്കള്‍ വിറ്റഴിക്കല്‍ തുടരുന്നു

കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണം അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് ആസ്തികള്‍ വിറ്റഴിക്കല്‍ തുടരുന്നു. ഏകദേശം 21,700 കോടി രൂപ സ്വരൂപിച്ച് കടം വീട്ടാനാണ് പദ്ധതി. റോഡ് പദ്ധതികള്‍ മുതല്‍ റേഡിയോ സ്‌റ്റേഷന്‍ വരെയുള്ള ആസ്തികള്‍ ഇക്കൂട്ടത്തില്‍പ്പെടും. 35,000 കോടിയോളം രൂപയുടെ കടം ഇതിനോടകം തീര്‍ത്തതായി അനില്‍ അംബാനി നേരത്തെ അറിയിച്ചിരുന്നു.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് 9000 കോടി രൂപ റോഡ് പ്രൊജക്ട് വില്‍പനയിലൂടെയും 1200 കോടി രൂപ റേഡിയോ യൂണിറ്റ് വില്‍പനയിലൂടെ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡും സമാഹരിക്കും. ആസ്തി വില്‍പനയിലൂടെ 11,500 കോടി രൂപയും സമാഹരിക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha


























