ഔദ്യോഗിക കംപ്യൂട്ടറുകളിലും ഔദ്യോഗികാവശ്യത്തിനു നല്‍കിയ മൊബൈല്‍, ടാബ് തുടങ്ങിയവയിലും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

ഔദ്യോഗിക കംപ്യൂട്ടറുകളിലും ഔദ്യോഗികാവശ്യത്തിനു നല്‍കിയ മൊബൈല്‍, ടാബ് തുടങ്ങിയവയിലും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. രഹസ്യസ്വഭാവമുള്ള രേഖകള്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഡെസ്‌ക്ടോപ് കംപ്യൂട്ടറുകളില്‍ കൈകാര്യം ചെയ്യുന്നതും വിലക്കി.കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റുകളിലേക്കും മറ്റും നുഴഞ്ഞുകയറാന്‍ പ്രതിദിനം 30 തവണയെങ്കിലും വിദേശ ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണിത്.
കരാര്‍ ജീവനക്കാര്‍, കണ്‍സല്‍റ്റന്റുമാര്‍ തുടങ്ങി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇതുബാധകമാണ്. ഗൂഗിള്‍ഡ്രൈവ്, ഡ്രോപ്‌ബോക്‌സ്, ഐക്ലൗഡ് തുടങ്ങിയ ക്ലൗഡ് സര്‍വീസുകളില്‍ സര്‍ക്കാരിന്റെ അതീവ രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കരുത്. ഡേറ്റ പുറത്തായാല്‍ ക്രിമിനല്‍ കേസെടുക്കും. രഹസ്യരേഖകള്‍ ഇ മെയില്‍ വഴി നല്‍കാനോ ഔദ്യോഗിക ഇ മെയില്‍ അക്കൗണ്ടുകള്‍ പൊതു വൈഫൈ സംവിധാനത്തില്‍നിന്ന് തുറക്കാനോ പാടില്ല.
https://www.facebook.com/Malayalivartha


























