ഉത്തര്‍പ്രദേശില്‍ കനത്ത മഴ.... 15 മരണം, നൂറിലധികം വീടുകള്‍ തകര്‍ന്നു

ഉത്തര്‍പ്രദേശില്‍ കനത്തമഴയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 15 പേര്‍ മരിച്ചു. 133 കെട്ടിടങ്ങള്‍ തകര്‍ന്നു. 14 ജില്ലകളാണ് മഴക്കെടുതിയിലായത്. സോനബദ്ര, ഛാന്‍ഡോലി, ഫിറോസാബാദ്, ഉന്നാവോ, അംബേദ്കര്‍ നഗര്‍, ഖിരി, പ്രയാഗ്‌രാജ്, ബാര്‍ബാന്‍കി, പിലിബിത്ത്, ഗോരഖ്പൂര്‍, കാണ്‍പൂര്‍ നഗര്‍, ഹാര്‍ദോയ്, സുല്‍ത്താന്‍പൂര്‍, മൗനാത് ബന്‍ജന്‍ തുടങ്ങിയ ജില്ലകളിലാണ് മഴയും പ്രളയവും കനത്ത നാശം വിതച്ചത്.
23 മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. ജൂലൈ ഒമ്പത് മുതല്‍ 12 വരെയാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്തത് . അടുത്ത രണ്ട് ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.
https://www.facebook.com/Malayalivartha


























