വിവാഹശേഷം മരുമകള്‍ പട്ടിണി കിടന്ന് കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ കിട്ടുന്നത് വൻ നിധിശേഖരം; ദൈവ പുരുഷനെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ അയാളുടെ വാക്കുകൾക്ക് മുൻപിൽ 50 ദിവസം മരുമകളെ പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ച വീട്ടുകാരുടെ കഥ പുറത്തായതിങ്ങനെ...

മകള്‍ക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ അവരുടെ അച്ഛന്‍ തിരക്കിയെത്തിയതോടെയാണ് കാര്യങ്ങള്‍ പുറത്തായത്. ഭര്‍തൃ വീട്ടിലെ മകളുടെ അവസ്ഥ കണ്ട് അദ്ദേഹം അമ്ബരന്നു. മാനസികമായും ശാരീരികമായും തളര്‍ന്ന മകളെ അപ്പോള്‍ത്തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മകള്‍ സംസാരിച്ചപ്പോഴാണ് ഭര്‍തൃവീട്ടില്‍ നടക്കുന്ന അനാചാരത്തെക്കുറിച്ച് പിതാവ് മനസ്സിലാക്കിയത്. തുടര്‍ന്ന് മഹാരാഷ്ട്ര ബ്ലൈന്‍ഡ് ഫെയ്ത്ത് ഇറാഡിക്കേഷന്‍ കമ്മറ്റി മുഖാന്തിരം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ദൈവ പുരുഷനെന്ന് സ്വയം വിശേഷിപ്പിച്ചയാളുടെ വാക്കുകള്‍ കേട്ടാണ് ഭര്‍തൃ വീട്ടുകാര്‍ വിവാഹപ്പിറ്റേന്ന് മുതല്‍ പെണ്‍കുട്ടിക്ക് ജീവന്‍ നിലനില്‍ക്കാനാവശ്യമുള്ള ആഹാരം മാത്രം നല്‍കി അതികഠിനമായ പൂജകള്‍ക്കും ദുര്‍മന്ത്രവാദത്തിനും അവളെ വിധേയയാക്കിയത്. 2018-ലായിരുന്നു യുവതിയുടെ വിവാഹം.
അന്നു മുതല്‍ ഭര്‍തൃവീട്ടുകാര്‍ അവളെ പൂജകള്‍ക്കും ദുര്‍മന്ത്രവാദത്തിനും വിധേയയാക്കുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ പൂജകള്‍ക്കും വിധേയയാക്കും. എന്തെങ്കിലും പിഴവ് വരുത്തിയാല്‍ കഠിനമായി ഉപദ്രവിക്കും. ഇക്കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ യുവതിക്ക് മൊബൈല്‍ഫോണ്‍ പോലും ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha


























