മദ്രസ്സയില്‍ വന്‍ ആയുധശേഖരം പിടികൂടിയതില്‍; ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ആയുധങ്ങളില്‍ വന്‍ സ്‌ഫോടക വസ്തുക്കളും; മദ്രസ കേന്ദ്രീകരിച്ച് ഭീകര വാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ആരോപണം

മതപഠനകേന്ദ്രം എന്ന നിലയില്‍ നടത്തിവന്ന മദ്രസയില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി. സംഭവത്തില്‍ മദ്രസ്സ മേധാവി സാജിദ് അടക്കം 5 പേരെ അറസ്റ്റു ചെയ്തിട്ടും ഉണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തിനു വേണ്ടിയല്ല എങ്കില്‍ എന്തിനാണ് ഇത്തരത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതെന്നന്ന വാദമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മതപഠനകേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ പോലീസ് വിശദ്ധമായ അന്വേഷണം നടത്തി വരികയാണ്. ഉത്തര്‍പ്രദേശിലെ ബിജ്നൂറിലെ ദാറൂല്‍ ഖുറാന്‍ ഹമീദിയ മദ്രസ്സയിലാണ് മരുന്നുപെട്ടികളില്‍ ഒളിപ്പിച്ചു വച്ചിരുന്ന മാരക ആയുധങ്ങള്‍ പിടിച്ചത്. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 5 തോക്കുകളടക്കം സ്ഫോടക വസ്തുക്കള്‍ പിടിച്ചത്. താമന്‍ചാ എന്ന് വിളിക്കുന്ന .315 വ്യാസമുള്ള 3 നാടന്‍ തോക്കുകള്‍, 16 കാട്രിഡ്ജുകള്‍,.32 വ്യാസമുള്ള പിസ്ററള്‍ 2 മാഗസിന്‍ 8 കാട്രിഡ്ജുകള്‍ എന്നിവയാണ് ആയുധശേഖരത്തിലുള്ളതെന്ന് പോലീസുദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മദ്രസ്സ മേധാവി സാജിദ് അടക്കം 5 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ സഹായികളായ ആസിഫ്, ആരിഫ് എന്നിവര്‍ ഒളിവിലാണ്.ഇതില്‍ ഭീകരപ്രവര്‍ത്തനത്തിന് മറയായി ആരിഫ് മുസ്ലീംകാര്‍മ്മികനായി ജീവിക്കുകയായിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മദ്രസ്സകളില്‍ ജോലിചെയ്തുവരികയായിരുന്നവരുടെ വീടുകളിലും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഉത്തര്‍പ്രദേശിന്റെ പലഭാഗത്തും ഭീകരപ്രവര്‍ത്തകരുടെ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെയൊപ്പം സഹകരിച്ചുകൊണ്ട് വ്യാപകമായ പരിശോധനകള്‍ നടത്തുന്നത്.
അതേസമയം ഭീകരവാത പ്രവര്‍ത്തനങ്ങള്‍ മുമ്പുള്ളതിനേക്കാള്‍ കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനുള്ള ഭലവത്തായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടാകുന്നുമുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൂറോളം ഭീകരവാദികള്‍ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന. ഇവരില്‍ 23 പേര്‍ വിദേശികളാണ്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്കു പകരമായി കൂടുതല്‍ യുവാക്കള്‍ വിവിധ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് പരിശീലനത്തിനായി എത്തുന്നതായി സേന വെളിപ്പെടുത്തി.
സേനയുടെ കണക്കു പ്രകാരം 2019 മാര്‍ച്ചു മുതല്‍ 50 യുവാക്കള്‍ വിവിധ തീവ്രവാദ കേന്ദ്രങ്ങളിലായി എത്തിയിട്ടുണ്ട്. ഇവരെ വിതരണം ചെയ്യുന്ന കണ്ണികളെ കണ്ടെത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സേന ഇപ്പോള്‍. 2019 മേയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 23 വിദേശ തീവ്രവാദികളും 78 പ്രാദേശിക തീവ്രവാദികളും ഉള്‍പ്പെടെ 101 പേര്‍ കശ്മീരില്‍ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ അല്‍ഖായിദ ബന്ധമുള്ള ഭീകരവാദ സംഘടനയായ അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് തലവന്‍ സാക്കിര്‍ മൂസ പോലുള്ളവരും ഉള്‍പ്പെടും.
ഏറ്റവും കൂടുതല്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടത് കശ്മീരിലെ ഷോപിയാനിലാണ്. 16 പ്രാദേശിക ഭീകരവാദികള്‍ ഉള്‍പ്പെടെ 25 പേരാണ് ഇവിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. രണ്ടാമതുള്ള പുല്‍വാമയില്‍ 15 പേരും അവന്തിപ്പുരില്‍ 14 ഉം തെക്കന്‍ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്.ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന യുവാക്കളുടെ എണ്ണത്തില്‍ 2014 മുതല്‍ ഗണ്യമായി വര്‍ധന ഉണ്ടായതായി നേരത്തെ പുറത്തുവന്ന കണക്കുകളില്‍ പറയുന്നു. ഭീകരവാദത്തെ കശ്മീരില്‍ നിന്ന് ഇല്ലാതാക്കാന്‍ പുതിയ ഉപായങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സേനയിലെ ഉദ്യോഗസ്ഥര്‍. ഭീകര വിരുദ്ധ നയങ്ങളില്‍ കൃത്യമായ മാറ്റം കൊണ്ടുവരണമെന്നും തീവ്ര ആശയങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ യുവാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യേക വിദ്യാഭ്യാസം നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























