കർണാടകയിൽ നീക്കങ്ങൾ സജീവം; രാജി പിന്‍വലിച്ചേക്കുമെന്ന് സൂചന നല്കി കര്‍ണാടകയിലെ വിമത എംഎല്‍എ എം.ടി.ബി നാഗരാജ്

രാജി പിന്‍വലിച്ചേക്കുമെന്ന് സൂചന നല്കി കര്‍ണാടകയിലെ വിമത എംഎല്‍എ എം.ടി.ബി നാഗരാജ്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും നാഗരാജുമായി നടത്തിയ ചര്‍ച്ചയിലാണ് രാജി പിന്‍വലിക്കാന്‍ ധാരണയായത്.
ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എയും മന്ത്രിയുമായിരുന്ന എം.ടി.ബി.നാഗരാജ് വ്യക്തമാക്കി. ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ട് രാജി പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസിനുവേണ്ടി പതിറ്റാണ്ടുകള്‍ ചെലവഴിച്ചിട്ടുണ്ടെന്നും ശിവകുമാറുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷം എം.ടി.ബി.നാഗരാജ് പറഞ്ഞു. നാഗരാജിനൊപ്പം രാജിവെച്ച മറ്റൊരു വിമത എംഎല്‍എയാണ് സുധാകര്‍ റാവു.
രാജി പുനഃപരിശോധിക്കാനുള്ള വിമത എംഎല്‍എ എം.ടി.ബി.നാഗരാജിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഡി.കെ.ശിവകുമാര്‍. ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു, ഒരുമിച്ച് തന്നെ മരിക്കും. പാര്‍ട്ടിക്ക് വേണ്ടി 40 വര്‍ഷം പ്രവര്‍ത്തിച്ചു. ഉയര്‍ച്ച താഴ്ചകള്‍ എല്ലാ കുടുംബത്തിലും ഉണ്ടാകും. നമ്മള് എല്ലാം മറന്നു മുന്നോട്ടു പോകണമെന്നും നാഗരാജിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നാഗരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
ഇതിനിടെ മുംബൈയിലുള്ള മറ്റു വിമത എംഎല്‍എമാര്‍ ഇന്ന് വൈകീട്ട് നാല് മണിയോടെ ബെംഗളൂരുവിലെത്തും. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചതോടെ ബിജെപി എംഎല്‍എമാരും റിസോര്‍ട്ടിലാണ്. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ നേരത്തെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ബിജെപി എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് ബി.എസ്.യദ്യൂരപ്പയും എത്തിയിട്ടുണ്ട്.
വിശ്വാസവോട്ട് തേടാന്‍ കുമാരസ്വാമി സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിമതരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ രംഗത്തിറങ്ങിയത്. രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് നാഗരാജിന്റെ വസതിയിലെത്തി ശിവകുമാര്‍ ആവശ്യപെടുകയായിരുന്നു. വിമത എംഎല്‍എമാരായ രാമലിംഗ റെഡ്ഡി, റോഷന് ബെയ്ഗ്, ആനന്ദ് സിംഗ് എന്നിവരുമായി കുമാരസ്വാമിയും സംസാരിച്ചിരുന്നു.
തിങ്കളാഴ്ചയോ ബുധനാഴ്ചയോ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ കഴിഞ്ഞദിവസം ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ബിജെപി എംഎല്‍എമാരും റിസോര്‍ട്ടിലാണ്.
https://www.facebook.com/Malayalivartha


























