ആസാമില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു... 6 മരണം, എട്ടായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു

കാലവര്‍ഷം ശക്തിപ്രാപിച്ചുണ്ടായ പ്രളയത്തില്‍ ആസാമില്‍ ആറു പേര്‍ മരിച്ചു. 21 ജില്ലകളിലായി എട്ടു ലക്ഷത്തിലധികം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. സാഹചര്യം വഷളായതോടെ എട്ടായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ബ്രഹ്മപുത്ര നദിയും മറ്റ് അഞ്ച് നദികളും അപകടരേഖയും കടന്ന് കവിഞ്ഞൊഴുകുകയാണ്. സംസ്ഥാത്തെ 27,000 ഹെക്ടര്‍ വയലുകള്‍ വെള്ളത്തിനടിയിലായി.
വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കനത്തമഴ അരുണാചല്‍പ്രദേശിനെയും ദുരിതത്തിലാക്കിയിട്ടുണ്ട്. മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്‌കൂള്‍ കുട്ടികള്‍ മരിച്ചു.
"https://www.facebook.com/Malayalivartha

























