ബീഫ് കഴിച്ചതിൻറെ പേരിൽ യുവാവിനെ അക്രമിച്ചതിന് തമിഴ് മക്കളുടെ കിടുക്കൻ മറുപടി; സമൂഹമാധ്യമങ്ങളില്‍ ബീഫിന്റെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ പങ്ക് വച്ച് തമിഴകം

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നിൽക്കുന്ന ഹാഷ് ടാഗ് പ്രതിഷേധം വ്യത്യസ്മാതമാകുന്നു. ‘ബീഫ് 4 ലൈഫ്, വീ ലൗ ബീഫ്’ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്ന ഹാഷ് ടാഗുകളാണ് ഇവ . ബീഫ് കഴിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ മുസ്ലീം യുവാവിനെ തല്ലിചതച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് തമിഴകം ബീഫ് ചിത്രങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധ തിര ഇളക്കിയിരിക്കുന്നത്.
നാഗപട്ടണം സ്വദേശി മുഹമ്മദ് ഫൈസാനെയാണ് ബീഫ് കഴിച്ച ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്ന് നാല്‍വര്‍ സംഘം ആക്രമിച്ചത്. ‘ആര് എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ' എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോയാണ് ഫൈസൽ പങ്കു വച്ചതു. ഇതേ തുടർന്ന് ഹിന്ദു മക്കൾ എന്ന സംഘടന പ്രവർത്തകരിലെ നാല് യുവാക്കൾ എത്തി ഇയാളെ തല്ലി ചതയ്ക്കുകയായിരുന്നു. നാലു പേരെയും പോലീസ് അറസ്സ്റ്റ് ചെയ്തു. ഇതേ തുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നത്.
https://www.facebook.com/Malayalivartha

























