പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്; ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി സെപ്തംബറില്‍ മോദി അമേരിക്കയിലേക്ക്

രണ്ടാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നരേന്ദ്രമോദി വീണ്ടും അമേരിക്കയിലേക്ക്. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി സെപ്തംബറില്‍ മോദി അമേരിക്കയിലേക്ക് പോകുമെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള അറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്മേളനം സെപ്തംബര്‍ 17-നാണ് ആരംഭിക്കുന്നത്.
പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും യുഎന്‍ പൊതുസമ്മേളനത്തിനിടെ വിവിധ രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. 2014-ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മോദി യുഎന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മോദിക്ക് പകരം വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്.
2014ല്‍ പ്രധാനമന്ത്രിയായതിനു ശേഷം മോദി ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പ്രധാന പ്രസംഗമാണിത്. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും 2016ല്‍ സിലിക്കണ്‍ വാലിയിലുമായിരുന്നു ഇതിന് മുമ്പ് അദ്ദേഹം സംസാരിച്ചത്. രണ്ട് പരിപാടികളിലും 20,000ത്തില്‍ അധികം ആളുകള്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ കാര്യങ്ങളിൽ അന്തിമ തീരുമാനം ആയില്ലെങ്കിലും 70,000 പേർക്കുവരെ ഇരിക്കാവുന്ന മൾട്ടി പർപ്പസ് എൻആർജി സ്റ്റേഡിയത്തിനായാണ് നേതാക്കൾ ശ്രമിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. യുഎസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് ഹ്യൂസ്റ്റൺ. ടെക്സസ് ഗവർണറും ഹ്യൂസ്റ്റൺ മേയറും കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചിരുന്നു. ടെക്സസ് മുൻ ഗവർണറും നിലവിലെ ഊർജ സെക്രട്ടറിയുമായ റിക്ക് പെറിക്ക് ഇന്ത്യയുമായും ഇന്ത്യൻ അമേരിക്കക്കാരുമായും അടുത്ത ബന്ധമാണുള്ളത്.
രണ്ടാം തവണയും അധികാരത്തുടര്‍ച്ച നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശ സന്ദര്‍ശനം മാലി ദ്വീപിലേക്കായിരുന്നു. കഴിഞ്ഞ വര്‍ഷം 14 തവണയാണ് മോദി വിദേശസന്ദര്‍ശനം നടത്തിയത്. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. തുടര്‍ച്ചയായി മോദി നടത്തുന്ന വിദേശസന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ തവണ അധികാരത്തിലെത്തിയ ശേഷം വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാനായി മോദി ചെലവിട്ടത് 2000 കോടി രൂപയാണ്. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിൽ മന്ത്രി വി.കെ സിങ് മോദിയുടെ വിദേശ പര്യടന യാത്രകളുടെ ചെലവ് പുറത്തു വിട്ടിരുന്നു. നേരത്തെ, വിവരാവകാശ നിയമ പ്രകാരമുള്ള മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ മോദി ഈ നാലരവര്‍ഷം കൊണ്ട് സഞ്ചരിച്ചു.
https://www.facebook.com/Malayalivartha


























