മോദി പറഞ്ഞാൽ പറഞ്ഞതാ .....ഇന്ത്യ വേറെ ലെവൽ ഡാ .

ഇന്ത്യയുടെ സുരക്ഷയാണ് മോദി സർക്കാരിന്റെ പ്രധാന അജണ്ട , ഭീകരരെ തുരത്തുക എന്ന എന്ന വലിയ ലക്‌ഷ്യം ഒറ്റകെട്ടായി നിറവേറ്റാൻ രണ്ടാം മോദി സർക്കാർ തീവ്ര പരിശ്രമത്തിലാണ് ഭരണകർത്താക്കളുടെ പ്രധാന ഉത്തരവാദതിത്യം തന്നെ രാജ്യസംരക്ഷണം ഈ കർത്തവ്യം നിറവേറ്റുക എന്ന വെല്ലുവിളി.ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിലെ (എച്ച്.എ.എല്‍)മിടുക്കന്‍മാരായ എഞ്ചിനീയര്‍മാറിലൂടെ ഇന്ത്യയുടെ പുതിയ ആയുധത്തെ യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ് . അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ യുദ്ധരീതികളുടെ ഗതിമാറ്റുന്ന ആയുധത്തിന്റെ പ്രോട്ടോടൈപ്പ് യാഥാര്‍ഥ്യമാകും.
ആല്‍ഫാ എസ് ( എയര്‍ ലോഞ്ചഡ് ഫ്ളെെക്‌സിബിള്‍ അസ്സെറ്റ്) എന്നാണ് ചെറുഡ്രോണിന്റെ പേര്. സ്വാം എന്നാണ് ഇവയെ ആകെ വിശേഷിപ്പിക്കുന്നത്. ഒരു സ്വാം യൂണിറ്റില്‍ നിരവധി ചെറു ഡ്രോണുകള്‍ ഉണ്ടാകും. നിലവിലെ ഡ്രോണുകളേക്കാള്‍ ചെറുതായതിനാല്‍ ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ പെട്ടെന്ന് കണ്ടെത്താനാകില്ല. അഥവാ കണ്ടെത്തിയാല്‍ തന്നെ നിലവിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഒറ്റയടിക്ക് ഇവയെമുഴുവനും തകര്‍ക്കാനും സാധിക്കില്ല.പാകിസ്താന്റെ വ്യോമപരിധി ലംഘിച്ച് പാകിസ്താനിലെ ബാലകോട്ട് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരവാദ കേന്ദ്രത്തില്‍ ആക്രമണം നടത്തി എതിരാളികള്‍ക്ക് വ്യക്തമായ സന്ദേശം ഇന്ത്യ നല്‍കിയിരുന്നു. ഭാവിയില്‍ ഇത്തരത്തിലുള്ള ആക്രമണം വേണ്ടിവരുമ്പോള്‍ പുതിയ ആയുധമാകും ലക്ഷ്യം നിറവേറ്റുക.
നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രോണുകളാകും ഇവ. ബാലകോട്ട് പോലെ അതീവ അപകട സാധ്യതയുള്ള ദൗത്യങ്ങള്‍ക്കിടെ വ്യോമസേന പൈലറ്റുകള്‍ക്ക് ജീവാപായം സംഭവിക്കാനോ അവര്‍ ശത്രുവിന്റെ പിടിയിലകപ്പെടാനോ സാധ്യത കൂടുതലാണ്. ഇത്തരം സാധ്യതകള്‍ ഒഴിവാക്കാന്‍ സ്വാമിന് സാധിക്കും.മടക്കിവെക്കാവുന്ന രണ്ട് ചിറകുകളാണ് സ്വാമിലെ ആല്‍ഫാ എസ് ഡ്രോണുകള്‍ക്ക് ഉണ്ടാവുക. ഒരുമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍വരെയാകും ഇവയുടെ നീളം. യുദ്ധവിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിഘടിപ്പിച്ചിട്ടുള്ള കാനിസ്റ്ററിനുള്ളിലാണ് ഈ ഡ്രോണുകളെ സൂക്ഷിക്കുക. ശത്രുവിമാനത്തില്‍ നിന്നോ അവരുടെ വ്യോമ പ്രതിരോധ സംവിധാനത്തില്‍ നിന്നോ സുരക്ഷിത അകലത്തില്‍ നിന്ന് ഈ ഡ്രോണുകളെ വിക്ഷേപിക്കാം.
ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഇവ ശത്രുപാളയത്തിലേക്ക് കടന്നല്‍കൂട്ടത്തേപ്പോലെ പാഞ്ഞുകയറും. മണിക്കൂറുകളോളം തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന തരത്തില്‍ ഊര്‍ജം നില്‍ക്കുന്ന തരത്തിലുള്ള ശക്തമായ ബാറ്ററിയാണ് ഇവയിലുണ്ടാവുക.പ്രോട്ടോടൈപ്പ് യാഥാര്‍ഥ്യമായാല്‍ പരീശീലന വിമാനമായ ഹോക്ക് ജെറ്റില്‍നിന്നാകും പരീക്ഷണം നടത്തുക. ആത്യന്തികമായി ഇന്ത്യയുടെ ഏത് യുദ്ധവിമാനത്തില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന തരത്തിലാകും ഇവയെ നിര്‍മിച്ചെടുക്കുക. ഇന്‍ഫ്രാറെഡ്, ഇലക്ട്രോ ഒപ്റ്റിക്കല്‍ സെന്‍സര്‍ എന്നിവവഴി ഇവയെല്ലാം പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കും. സാഹചര്യങ്ങളെ സ്വയം തിരിച്ചറിയാനുള്ള സംവിധാനം ഇവയിലോരോ ഡ്രോണിനുമുണ്ടാകും.
ചാവേര്‍ ആക്രമണം പോലെ ലക്ഷ്യത്തിലെത്തി സ്വയം പൊട്ടിത്തെറിക്കുകയാണ് ഓരോ ഡ്രോണുകളും ചെയ്യുക. ഇവയിലോരൊന്നിലും അതിശക്തമായ സ്‌ഫോടകവസ്തുക്കളുണ്ടാകും. അമേരിക്ക, ചൈന. റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരെല്ലാം ഇത്തരമൊരു ആയുധത്തിന്റെ പണിപ്പുരയിലാണ്. ഇവരേക്കാള്‍ മുമ്പെ ഇന്ത്യ ലക്ഷ്യം കൈവരിക്കുമെന്നാണ് വിവരം. ഭാവിയില്‍ ഇവയ്ക്ക് റഡാര്‍ കണ്ണുകളെ കബളിപ്പിക്കാനുള്ള സാങ്കേതിക വിദ്യകൂടി സന്നിവേശിപ്പിച്ചാല്‍ സ്വാമിന്റെ പ്രഹരശേഷി ചിന്തിക്കാവുന്നതിനും അപ്പുറമായിരിക്കും.
ഇന്ത്യ വികസിപ്പിക്കുന്ന കോമ്പാറ്റ് എയര്‍ടീമിങ് സിസ്റ്റം അഥവാ കാറ്റ്‌സ്( CATS) ന്റെ ഭാഗമാണ് സ്വാം സംവിധാനം. സ്വാമിന് പുറമെ വിങ്‌സ് മാന്‍ പദ്ധതിയാണ് മറ്റെന്നുള്ളത്. ആകാശത്ത് ആഴ്ചകളോളം നിരീക്ഷണം നടത്തി വേണ്ടിവന്നാല്‍ ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാനും വ്യോമസേനാ പൈലറ്റിനെ സഹായിക്കാനാണ് വിങ്‌സ്മാന്‍ പദ്ധതി. കാറ്റ്‌സ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ പിന്തുണയാണ് ഉള്ളത്.
https://www.facebook.com/Malayalivartha


























