നമ്മുടെ ഫോണ്‍ പോവുമോ, ഏജന്റ് സ്മിത്ത് ആശങ്കയില്‍ ലോകം
ഇന്ത്യയില്‍ ഒന്നരക്കോടിയോളം മൊബൈല്‍ ഫോണുകള്‍ സൈബര്‍ ആക്രമണ പിടിയില്‍ എന്നു ചെക്ക് പോയിന്റ് സോഫ്റ്റ്വെയറിന്റെ വെളിപ്പെടുത്തൽ . ഏജന്റ് സ്മിത്ത് എന്നു പേരു നല്‍കിയിരിക്കുന്ന ഈ മാല്‍വെയര്‍ ഗൂളികന്‍, ഹമ്മിംഗ് ബാഡ്, കോപ്പികാറ്റ് എന്നീ മാല്‍വെയറുകളുടെ അതേ പ്രവര്‍ത്തന രീതിയിലാണുള്ളതെന്ന് മുന്നറിയിപ്പ്.
ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ആക്രമിക്കാന്‍ ഏജന്റ് സ്മിത്തിനു സാധിക്കും.ഇതിലൂടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാം. അതിനാല്‍ തന്നെ മൊബൈല്‍ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും, ഫോണ്‍ ഡബ്ബ് ചെയ്യാനും ഈ മാല്‍വെയര്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യത നിലനില്ക്കുന്നു.
1999 ല്‍ പുറത്തിറങ്ങിയ ദി മാട്രിക്സ് എന്ന ഫാന്റസി ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്ന ഏജന്റ് സ്മിത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വില്ലനായാണ് വാര്‍ത്തകളില്‍ നിറയുന്നത്. ജനപ്രിയ ആപ്പ് സ്റ്റോര്‍ ആയ 9 ആപ്പില്‍ നിന്നുമാണ് ഈ മാല്‍വെയറിന്റെ ഉത്ഭവം. സാമ്പത്തിക ലാഭത്തിനായി വ്യാജ പരസ്യങ്ങള്‍ കാണിക്കുന്നതിനു ഉപയോഗിച്ചിരുന്ന ഈ മാല്‍വെയര്‍ ആന്‍ഡ്രോയിഡിന്റെ സുരക്ഷാ പരിമിതികള്‍ മുതലെടുത്താണ് ഫോണുകളിലെത്തിയത് എന്നാണ് സൂചന.
വാട്സ്ആപ്പ്, ഒപ്പേര, സ്വിഫ്റ്റ് ക്ലോണ്‍സ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഏജന്റ് സ്മിത്ത് വ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്‍സ്റ്റാള്‍ ചെയ്യ്ത ആപ്ലിക്കേഷന്റെ സ്ഥാനത്ത് അതിന്റെ മറ്റൊരു പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങുകയും പിന്നീട് വ്യാജ പരസ്യങ്ങള്‍ കാണിക്കുകയും ചെയ്യുകയാണിതിന്റെ രീതി.എന്നാല്‍ ഏത് ആപ്ലിക്കേഷന്‍ വഴിയാണ് ഇത്രയധികം പരസ്യങ്ങള്‍ ഫോണില്‍ എത്തുന്നതെന്ന് ഉപയോക്താവിന് കണ്ടുപിടിക്കാനും സാധിക്കുന്നില്ല. ഇതാണ് ഈ മാല്‍വെയറിനെ തുരത്താനുള്ള പ്രധാന പ്രതിസന്ധി.
നിലവില്‍ ലോകത്താകമാനം 25 ദശലക്ഷം മൊബൈല്‍ ഫോണുകളെ ബാധിച്ച മാല്‍വെയര്‍ ഇന്ത്യയില്‍ മാത്രം 1.5 കോടി മൊബൈലുകളില്‍ പകര്‍ന്നതായാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈബര്‍ സുരക്ഷ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ വിശ്വാസ്യത കൃത്യമായി പരിശോധിക്കണമെന്നും ചെക്ക് പോയിന്റ് മൊബൈല്‍ ത്രഡ് ഡിറ്റക്ഷന്‍ റിസര്‍ച്ച് മേധാവി പറഞ്ഞു.
അനാവശ്യ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അനോണിമസ് ആപ്ലിക്കേഷനുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണ്‍ റീസെറ്റ് ചെയ്യുകയോ ചെയ്യാം. മാല്‍വെയര്‍ ബാധിതരായവരില്‍ ഭൂരിഭാഗവും ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ്. അതോടൊപ്പം യുകെ, യുഎസ്, ഓസേട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഏജന്റ് സ്മിത്ത് വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ സൈബര്‍ സുരക്ഷ മുന്‍കരുതല്‍ എടുത്താല്‍ മാത്രമേ ഏജന്റ് സ്മിത്ത് പോലുള്ള മാല്‍വെയറുകളെ തടയാന്‍ സാധിക്കൂ എന്നാണ് ചെക്ക് പൊയന്റ് മൊബൈല്‍ ത്രെഡ് ഡിറ്റക്ഷന്‍ റിസര്‍ച്ച് മേധാവി ജോനാതന് ഷിമോവിച്ച് പറയുന്നത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അത് വിശ്വാസയോഗ്യമല്ലെ എന്ന് കൃത്യമായി പരിശോധിക്കുക തുടങ്ങിയ മുന്‍ കരുതലുകള്‍ അത്യവശ്യമാണ്.
https://www.facebook.com/Malayalivartha