Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

അമ്പരപ്പോടെ മുതലാളിമാര്‍... പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന് വിശ്വസിച്ച ശരവണഭവന്‍ മുതലാളിയെ മുട്ടുകുത്തിച്ച ജീവജ്യോതി പെണ്‍കരുത്തിന്റെ ഉദാഹരണമാകുന്നു; ജ്യോത്സ്യന്റെ പ്രവചനത്തില്‍ കെട്ടാന്‍ കൊതിച്ച കിഴവനറിയാതെ വേറെ കെട്ടി; ഒരു തെളിവും അവശേഷിക്കാതെ കൊന്നുതള്ളിയ മുതലാളിയെ നിയമത്തിന് മുമ്പില്‍ കൊണ്ടു വന്നത് ഇച്ഛാശക്തി മാത്രം 

19 JULY 2019 02:29 PM IST
മലയാളി വാര്‍ത്ത

ശരവണ ഭവന്‍ മുതലാളി പി. രാജഗോപാല്‍ മരണമടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ക്രൂരതകളാണ് എവിടേയും കേള്‍ക്കാനുള്ളത്. ലോകമെമ്പാടും വ്യാപിച്ച ശരവണഭവന്‍ മുതലാളിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്നത് ജീവജ്യോതിയെന്ന യുവതിയുടെ കഠിന പ്രയത്‌നം കൊണ്ട്. ജീവജ്യോതിയുടെ ഭര്‍ത്താവിനെ കൊന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും രാജഗോപാല്‍ ജയിലില്‍ കഴിഞ്ഞത് 8 മാസം മാത്രമായിരുന്നു. ജയിലില്‍ കഴിയുന്നതിനിടെ, വീട്ടില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കാനായി ജയില്‍ അധികൃതര്‍ക്കു മാസം ഒരു ലക്ഷം രൂപ വീതം കൈക്കൂലി നല്‍കിയിരുന്നതായി പിന്നീട് രാജഗോപാല്‍ വെളിപ്പെടുത്തിയിരുന്നു. പണത്തിനു മീതെ നിയമവും പറക്കില്ലെന്നു വെല്ലുവിളിച്ച ദോശരാജാവിനെ എട്ട് മാസമെങ്കിലും അഴിയെണ്ണിച്ചതു ജീവജ്യോതി നടത്തിയ നിരന്തര പോരാട്ടം. ഒടുവില്‍ സുപ്രീംകോടതിയും ദോശ അണ്ണാച്ചിയെ തള്ളി പറഞ്ഞു. ഇത് അണ്ണാച്ചിയെ മാനസികമായി തളര്‍ന്നു. അങ്ങനെ കാലം അണ്ണാച്ചിക്ക് വിധിച്ചത് ഹൃദ്രോഗത്തില്‍ പൊതിഞ്ഞ മരണ ശിക്ഷയാണ്.

ശരവണ ഭവന്‍ ചെന്നൈ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരായിരുന്ന രാമസാമിയുടെ മകള്‍ ജീവജ്യോതിയോടു തോന്നിയ വഴിവിട്ട മോഹമാണു രാജഗോപാലിനെ കൊലപാതകത്തിലേക്കു നയിച്ചത്. ജ്യോതിയെ മൂന്നാം ഭാര്യയാക്കിയാല്‍ ബിസിനസ് ഇനിയും അഭിവൃദ്ധിപ്പെടുമെന്നു ജ്യോതിഷി പറഞ്ഞെന്നായിരുന്നു ന്യായീകരണം. അന്ന്, രാജഗോപാലിനു പ്രായം 53, ജീവജ്യോതിക്ക് 20. ജ്യോതി വിവാഹാഭ്യര്‍ഥന തള്ളി. പ്രലോഭനവും ഭീഷണിയും ആഭിചാരവുമെല്ലാം ഉപയോഗിച്ചിട്ടും മനസ്സു മാറിയില്ല. ശരവണ ഭവനിലെ തന്നെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിനെ രാമസാമി മകനു കണക്ക് ട്യൂഷനെടുക്കാന്‍ ഏര്‍പ്പാടാക്കി. അതോടെയാണു പ്രിന്‍സും ജ്യോതിയും പ്രണയത്തിലായതും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് 1999 ല്‍ വിവാഹിതരായതും. ഇതാണ് കഥയില്‍ ട്വിസ്റ്റായത്. ഇതിനെ അംഗീകരിക്കാന്‍ ദോശ രാജാവിന് മനസ്സ് വന്നില്ല. പ്രിന്‍സിനെ ഇല്ലായ്മ ചെയ്ത് ജീവജ്യോതിയെ സ്വന്തമാക്കാനായി ശ്രമം. എന്നാല്‍ പ്രിന്‍സിനെ കൊന്നിട്ടും ജീവജ്യോതിയെ മാത്രം കിട്ടിയില്ല. ആ പെണ്‍മനസ്സ് ദോശ രാജാവിനെതിരെ പോരിനിറങ്ങി. ഒടുവില്‍ കോടതിയില്‍ നിന്ന് നീതി വാങ്ങി. അങ്ങനെ ദോശരാജാവ് അഴിക്കുള്ളിലും. പിന്നേയും നിയമ പോരാട്ടത്തിലൂടെ ജാമ്യം നേടി പുറത്തു തന്നെ കഴിഞ്ഞു. അതിന് വേണ്ടി വിലങ്ങു തടിയായി സുപ്രീംകോടതി വിധിയെത്തി. ഇതോടെ ആകെ തളര്‍ന്ന അണ്ണാച്ചിയെ മരണം കീഴ്‌പ്പെടുത്തുകയായിരുന്നു. ദക്ഷിണേന്ത്യയിലെ വീട്ടുഭക്ഷണമായിരുന്ന ദോശയും ഇഡ്ഡലിയും ആഗോള ബ്രാന്‍ഡാക്കി മാറ്റിയ ദോശ രാജാവാണ് ഓര്‍മ്മയാകുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള രാജ്യാന്തര ബ്രാന്‍ഡ് ആയി വളര്‍ന്ന ശരവണ ഭവന് ഇന്ന് ശാഖകള്‍ 20 ലേറെ രാജ്യങ്ങളിലുണ്ട്. 30,000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമായി വളര്‍ന്ന ശരവണ ഭവന്‍ ശൃംഖലയിലെ ഹോട്ടലുകളില്‍ സ്വന്തം ബ്രാന്‍ഡിലുള്ള ഐസ്‌ക്രീം ആണ് വില്‍ക്കുന്നത്. ഇന്നലെയും എല്ലാ ശരവണ ഭവന്‍ ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിച്ചു. തന്റെ മരണത്തിന് സ്ഥാപനങ്ങള്‍ക്കു അവധി നല്‍കരുതെന്ന് രാജഗോപാല്‍ മക്കളോടു പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ. ഇന്നലെ അല്‍പം നേരത്തെ രാത്രി എട്ടിന് അടച്ചുവെന്നു മാത്രം. കെ.കെ. നഗറിലും മലേഷ്യയിലെ ക്വാലലംപുരിലും ശരവണ ഭവനില്‍ നല്‍കുന്ന ചട്‌നിക്ക് ഒരു രുചിയാണ്. രാവിലെ 5ന് എഴുന്നേറ്റ് ഓരോ കടയിലുമെത്തി ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്ന കഠിനാധ്വാനി, ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെപോലെ പരിഗണിക്കുന്ന വിശാല മനസ്സിനുടമ, സ്വന്തം ഗ്രാമത്തിലെ ചെറുപ്പക്കാരെ ജീവിതവിജയത്തിലേക്കു പിടിച്ചുയര്‍ത്തിയ മനുഷ്യസ്‌നേഹി, ക്ഷേത്രങ്ങള്‍ക്കും മറ്റും കയ്യയച്ചു സഹായിക്കുന്ന ഉദാരമതി. എന്നാല്‍ എന്നാല്‍ ജീവജ്യോതിക്ക് ഇയാള്‍ കുടുംബം തകര്‍ത്ത ദ്രോഹിയാണ്. അതുകൊണ്ടാണ് രണ്ടും കല്‍പ്പിച്ച് പോരാട്ടത്തിന് ഇറങ്ങിയത്. വിചാരണയ്ക്കിടെ പ്രിന്‍സിന്റെ സഹോദരന്‍ പോലും കൂറു മാറിയിട്ടും അവര്‍ പോരാട്ടം കൈവിട്ടില്ല. ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും രാജഗോപാല്‍ ജ്യോതിയെ കണ്ടു വിവാഹ വാഗ്ദാനം നല്‍കി. തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെന്നു പൊലീസില്‍ പരാതിപ്പെട്ടാണു ജീവജ്യോതി പ്രതികരിച്ചത്.

ഈ അണ്ണാച്ചിക്ക് ഈ ഗതി വരുമെന്ന് അണ്ണാച്ചിയെ അറിയുന്ന ഒരാളും കരുതിയതുമില്ല. സൗന്ദര്യത്തിന്റെ മകുടോദാഹരണമായി ജീവജ്യോതി രാജഗോപാലിന്റെ മനസിലേക്ക് കടന്നു വന്നതോടെയാണ് വ്യക്തിപരമായി അദ്ദേഹത്തിന് ഇറക്കം തുടങ്ങുന്നത്. സ്ത്രീ രാജഗോപാലിന് ഒരു ദൗര്‍ബല്യമായിരുന്നു. രണ്ടു ഭാര്യമാര്‍ ഉള്ളപ്പോള്‍ തന്നെയാണ് രാജഗോപാലിന്റെ കഴുകന്‍ കണ്ണുകള്‍ തന്റെ ശാഖയില്‍ അസിസ്റ്റന്റ് മാനേജരുടെ മകളുടെ മേല്‍ ഉടക്കുന്നത്. ആഗ്രഹിച്ചത് എല്ലാം നേടിയിട്ടുള്ള രാജഗോപാലിന് ജീവജ്യോതി ഒരു പ്രശ്‌നമായി തോന്നിയതുമില്ല. പക്ഷെ ജീവ ജ്യോതി ആധുനിക പെണ്‍കുട്ടിയുടെ ധീരതയായി മാറി. എത്ര സമ്പന്നനാണെങ്കിലും തന്റെ പ്രിയപ്പെട്ടവനെ ഇല്ലായ്മ ചെയ്ത് തനിക്ക് വില പറഞ്ഞ അതി സമ്പന്നതെ തുറങ്കലിലടച്ചു. ഇക്കാരണത്താല്‍ തന്നെ ജീവജ്യോതി ജ്യോതിയായി ജ്വലിച്ച് നില്‍ക്കും.   

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (12 minutes ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (1 hour ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (1 hour ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (1 hour ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (2 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (4 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (4 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (4 hours ago)

. പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...  (4 hours ago)

സ്വർണ വിലയിൽ  (4 hours ago)

  കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ ...  (5 hours ago)

വി വി രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി  (5 hours ago)

കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി...  (5 hours ago)

മൂന്നു വിക്കറ്റ് നഷ്ടം, സഞ്ജുവില്ല  (5 hours ago)

Malayali Vartha Recommends