പ്രളയ ദുരന്തത്തെ തുടര്‍ന്ന് അസമിലും ബീഹാറിലും കനത്ത നാശം... 150ഓളം പേര്‍ക്ക് ജീവന് നഷ്ടമായി, ലക്ഷക്കണക്കിന് പേര് പ്രളയം മൂലം ദുരിതത്തില്‍
പ്രളയത്തെ തുടര്‍ന്ന് അസമിലും ബീഹാറിലും കനത്ത നാശം. രണ്ട് സംസ്ഥാനങ്ങളിലുമായി ഇതുവരെ 150ഓളം പേര്‍ക്ക് പ്രളയ ദുരന്തത്തെ തുടര്‍ന്ന് ജീവന് നഷ്ടമായിട്ടുണ്ട്. ഏകദേശം 1.5 കോടി പേരെ പ്രളയം നേരിട്ട് ബാധിച്ചുവെന്നാണ് കണക്കുകള്‍.ബീഹാറില്‍ പ്രളയം മൂലമുള്ള മരണസംഖ്യ 92ലേക്ക് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരാണ് കനത്ത മഴയില്‍ മരിച്ചത്.
അസമില്‍ 11 പേര്‍ക്കും കഴിഞ്ഞ ദിവസം ജീവന് നഷ്ടമായി. ഇതോടെ അസമില്‍ പ്രളയം മൂലം മരിച്ചവരുടെ എണ്ണം 47 ആയി.ബീഹാറില്‍ 12 ജില്ലകളിലായി 66.76 ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്കുകള്‍. അസമിലെ 27 ജില്ലകളാണ് പ്രളയക്കെടുതിയിലായത്. 48 ലക്ഷം പേര് അസമിലും പ്രളയം മൂലം ദുരിതത്തിലാണ്.
"
https://www.facebook.com/Malayalivartha