Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അടുത്ത ലക്ഷ്യം പുതുച്ചേരി; കോൺഗ്രസ്–ഡിഎംകെ സഖ്യം ഭരിക്കുന്ന പുതുച്ചേരി ലക്‌ഷ്യം വച്ച് ബിജെപി

20 JULY 2019 02:06 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസ്–ഡിഎംകെ സഖ്യം ഭരിക്കുന്ന പുതുച്ചേരി ലക്‌ഷ്യം വച്ച് ബിജെപി. ബിജെപിക്കു നോമിനേറ്റഡ് അംഗങ്ങൾ മാത്രമുള്ള പുതുച്ചേരി നിയമസഭയിൽ നിന്നു ഭരണകക്ഷിയംഗങ്ങളെ പിടിച്ചെടുക്കാനുള്ള ചർച്ച തുടങ്ങി. സർക്കാരിനെ അട്ടിമറിക്കാൻ നേരിട്ടു ശ്രമിക്കില്ലെന്നും എന്നാൽ ഭരണത്തിൽ കോൺഗ്രസ് എംഎൽഎമാർക്ക് അതൃപ്തിയുണ്ടെങ്കിൽ ആ അവസരം മുതലെടുക്കുമെന്നും പുതുച്ചേരിയിലെ മുതിർന്ന ബിജെപി നേതാക്കൾ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് പേരുമാണു നിയമസഭാംഗങ്ങൾ. സ്പീക്കർ വി.വൈദ്യലിംഗം ലോക്സഭാംഗമായതോടെ ഒരു സീറ്റ് ഒഴിവുണ്ട്. ഭരണമുന്നണിയിൽ കോൺഗ്രസിനു പതിനാലും ഡിഎംകെയ്ക്കു മൂന്നും അംഗങ്ങൾ. പ്രതിപക്ഷത്ത് എൻആർ കോൺഗ്രസിന് ഏഴും എഐഎഡിഎംകെയ്ക്കു നാലും ബിജെപിക്കു മൂന്നും (നാമനിർദേശം ചെയ്യപ്പെട്ടവർ) അംഗങ്ങൾ. സിപിഎം പിന്തുണയുള്ള സ്വതന്ത്രനായി മാഹിയിൽ നിന്നു ജയിച്ച വി.രാമചന്ദ്രനും സർക്കാരിനെ പിന്തുണയ്ക്കുന്നു. ഭരണപക്ഷത്തു നിന്നു മൂന്ന് എംഎൽഎമാരെ മറുകണ്ടം ചാടിച്ചാൽ ബിജെപി മുന്നണിക്കു പുതുച്ചേരി പിടിക്കാം.

മണ്ഡലത്തിലെ വികസന പദ്ധതിക്കു പണം നൽകിയില്ലെങ്കിൽ പിന്തുണ പുനഃപരിശോധിക്കേണ്ടി വരുമെന്നു വി.രാമചന്ദ്രൻ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. എഐഎഡിഎംകെയുടെ ഒരു രാജ്യസഭാംഗവും എൻആർ കോൺഗ്രസിന്റെ പ്രമുഖ നേതാവും തലശ്ശേരിയിലെത്തി രാമചന്ദ്രനുമായി ചർച്ച നടത്തി. എന്നാൽ സർക്കാരിനെ അട്ടിമറിക്കാനില്ലെന്നും, ഭരണമാറ്റമുണ്ടായാൽ പുതിയ സർക്കാരിനോടുള്ള നിലപാട് അപ്പോൾ തീരുമാനിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

കർണാടകത്തിലെ സ്ഥിതി ബിജെപിക്ക് അനുകൂലമായാൽ, ഈ മാസമൊടുവിൽ ബജറ്റ് അവതരണത്തിനു നിയമസഭ ചേരുമ്പോൾ പുതുച്ചേരിയിൽ വിമതനീക്കത്തിനു ശ്രമമുണ്ടാകുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ 22ന് ഒറ്റ ദിവസത്തേക്ക് അടിയന്തര സമ്മേളനം ചേരുകയാണെന്ന അറിയിപ്പ് കഴിഞ്ഞദിവസം എംഎൽഎമാർക്കു ലഭിച്ചു. ബജറ്റ് അവതരിപ്പിക്കാതെ വീണ്ടും വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ പിരിയുമെന്നാണു സൂചന.

മോദി തരംഗത്തിനിടയിലും ബിജെപിക്ക് നിരാശ നല്‍കിയത് ദക്ഷിണേന്ത്യയിലെ പ്രകടനമായിരുന്നു. കര്‍ണാടകയും തെലങ്കാനയുമൊഴിച്ച് മറ്റൊരു സംസ്ഥാനങ്ങളിലും ബിജെപിക്ക് ചെറു ചലനങ്ങള്‍ പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വീണ്ടും അധ്യക്ഷ പദവിയില്‍ എത്തിയ പിന്നാലെ അമിത് ഷാ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യ പിടിക്കാതെ തനിക്കിനി വിശ്രമില്ല. 2024 ആകുമ്പോഴും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കീഴടക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ഷാ. ആദ്യ ഘട്ടത്തില്‍ ഷായുടെ ലക്ഷ്യം തെലങ്കാനയും ആന്ധ്രയുമാണ്. അവിടെ അമിത് ഷാ പണി തുടങ്ങി കഴിഞ്ഞു. ഇനി ലക്ഷ്യം കേരളവും തമിഴ്നാടുമാണ്.

കര്‍ണാടകത്തില്‍ ഇത്തവണയും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായത് പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ആകെയുള്ള 28 സീറ്റുകളില്‍ 25 ലും ബിജെപി വിജയിച്ചു. എന്നാല്‍ ആന്ധ്രയിലും തമിഴ്നാട്ടിലും കേരളത്തിലും ബിജെപിക്ക് നിലം തൊടാന്‍ പോലും കഴിഞ്ഞില്ല. ആന്ധ്രയില്‍ ഇത്തവണ ജഗന്‍ മോഹന്‍ തരംഗം ആഞ്ഞടിച്ചപ്പോള്‍ തമിഴ്നാട് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തൂത്തുവാരി. 20 ല്‍ 19 ഉം നേടി കേരളം യുഡിഎഫും തൂത്തുവാരി. എന്നാല്‍ തെലുങ്കാന ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തി. 2014 ല്‍ നേടിയ 1 ല്‍ നിന്ന് നാലിലേക്ക് ബിജെപി ഇവിടെ സീറ്റ് ഉയര്‍ത്തി. അതുകൊണ്ട് തെലങ്കാന വഴി ആന്ധ്രയും കീഴടക്കാനുള്ള നീക്കത്തിലാണ് അമിത് ഷാ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (42 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (46 minutes ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (48 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (2 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (5 hours ago)

Malayali Vartha Recommends