കോൺഗ്രസ് ബി.ജെ.പിയെക്കാൾ ഭീകരൻ അധികാരം കഴിഞ്ഞാൽ വല്യേട്ടൻ ചമയും. ശക്തമായി പ്രതിഷേധിച്ച് ഉവൈസി

ഒന്നിന് പുറകെ ഒന്നായി കോൺഗ്രസ് അടിപതറുമ്പോൾ കോൺഗ്രസിന് എതിരായുള്ള വാദങ്ങളും ഉയരുകയാണ്. പാർട്ടി പ്രവർത്തകർ ഒരു ഭാഗത്തുനിന്ന് കൊഴിഞ്ഞുപോകാതിരിക്കാൻ പിടിച്ച് നിർത്തേണ്ട നിലപാടുകൾ ശക്തമാക്കുമ്പോൾ മറു ഭാഗത്ത് നിന്ന് മുഖം മൂടി അഴിയുകയാണ് എന്ന വിധേനെയാണ് കോൺഗ്രസ്സിന് എതിരായുള്ള വാദങ്ങൾ പുറത്തേക്ക് വരുന്നത്.
യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) കൊണ്ടുവന്ന കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം). കേന്ദ്രസര്‍ക്കാരിന്റെ യുഎപിഎ ഭേദഗതി ബില്ലിന് കാരണം കോണ്‍ഗ്രസ് ആണെന്ന് ഉവൈസി കുറ്റപ്പെടുത്തി. നിയമം കൊണ്ടുവന്ന കോണ്‍ഗ്രസാണ് യഥാര്‍ത്ഥ പ്രതികള്‍. അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെക്കാള്‍ ഭീകരരായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത് .
അധികാരം നഷ്ടപ്പെട്ടപ്പോള്‍, അവര്‍ മുസ്‌ലിംകളുടെ വല്ല്യേട്ടന്‍ ചമയുന്നുവെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഭീകരവാദം സംശയിക്കുന്ന വ്യക്തികളെക്കൂടി ഭീകരരായി പ്രഖ്യാപിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം നല്‍കുന്ന ബില്ലാണ് യുഎപിഎ നിയമഭേദഗതി ബില്ല്. വിവിധ സംസ്ഥാനങ്ങളിലുള്ള 'ഭീകരരുടെ' സ്വത്തുക്കള്‍ കണ്ടുകെട്ടാൻ സര്‍ക്കാരിന് കഴിയുന്നതാണ് ബില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. നേരത്തെ, എന്‍ഐഎ ബില്‍ ഭേദഗതി ചര്‍ച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷായും ഉവൈസിയും തമ്മില്‍ ലോക്‌സഭയില്‍ ഏറ്റുമുട്ടിയിരുന്നു.
ബിജെപി എംപി സത്യപാല്‍ സിങിന്റെ പ്രസംഗത്തിനിടെ ഉവൈസി എഴുന്നേറ്റതോടെ അമിത് ഷാ വിരല്‍ ചൂണ്ടി സംസാരിച്ചതാണ് ഉവൈസിയെ ചൊടിപ്പിച്ചത്. താങ്കള്‍ വിരല്‍ ചൂണ്ടി സംസാരിച്ചാല്‍ താന്‍ ഭയന്നു പോകില്ലെന്ന് ഉവൈസി പറഞ്ഞു. നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ തങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് അമിത് ഷാ ചോദിച്ചു. ഭരണപക്ഷവും പ്രതിപക്ഷവുമായുള്ള വാഗ്വാദങ്ങള്‍ക്കൊടുവില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു.
ഭീകരപ്രവർത്തനം എന്തെന്നും ആരാണ് ഭീകരനെന്നും വ്യക്തമായി നിർവചിക്കുന്ന വ്യവസ്ഥകളാണ് ഭേദഗതികളുടെ പ്രത്യേകത. ഇത് കേസുകളുടെ അന്വേഷണം എളുപ്പമാക്കാനും ദുരുപയോഗം തടയാനും ഉപകരിക്കുമെന്ന് ചർച്ചയ്‌ക്കു മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി.ഭീകരപ്രവർത്തനം അവസാനിപ്പിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു. ഒരാളെ ഭീകരനായി പ്രഖ്യാപിക്കാൻ ചില വ്യവസ്ഥകൾ വേണമെന്നും അതാണ് ബിൽ ഉറപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറഞ്ഞു. യു.എസ്, ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ അതുണ്ട്. ഭീകരർക്ക് സഹായം നൽകുന്നവരെയും ഭീകരരായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയുള്ള മനസുകളെ ഇല്ലാതാക്കണം. സംഘടനകളെ നിരോധിച്ചതു കൊണ്ട് മാത്രം കാര്യമില്ല. ഫെഡറൽ വ്യവസ്ഥകൾക്ക് എതിരാണെന്ന പ്രതിപക്ഷത്തിന്റെ വാദത്തിൽ കഴമ്പില്ല. യു.എ.പി.എ ഭേദഗതിക്ക് തുടക്കമിട്ടത് യു.പി.എ സർക്കാരാണ്. യു.പി.എയ്‌ക്ക് ചെയ്യാമെങ്കിൽ എൻ.ഡി.എയ്‌ക്കും ആകാം.എന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന.
https://www.facebook.com/Malayalivartha























