ബിഹാറിലെ കോടതി വളപ്പില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു : 14 പേര്‍ക്ക് പരിക്കേറ്റു

ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ കോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരുക്കേറ്റു. ഒരു സ്ത്രീയാണ് ചാവേറായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭോജ്പൂരിലെ അറാഹയിലാണ് സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീയും ഒരു പൊലീസ് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീയാണ് ബോംബ് കൊണ്ടുവന്നതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. സ്ത്രീയുടെ ശരീരം ഛിന്നഭിന്നമായി പോയി. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഞായറാഴ്ച ഇന്ത്യയിലെത്തുന്നതിനാല്‍ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതിനിടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണത്തിനും നേതൃത്വം നല്‍കുകയാണ്. സ്‌ഫോടനത്തിന്റെ സ്വഭാവത്തെപ്പറ്റിയോ ഏത് സ്‌ഫോടകവസ്തുവാണ് ഉപയോഗിച്ചത് എന്നതിനെപ്പറ്റിയോ അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























