മുംബൈയില്‍ വീണ്ടും കനത്ത മഴ... ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു... മഴമൂലം രണ്ട് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതായി വിമാനത്താവള അധികൃതര്‍

മുംബൈ നഗരത്തില്‍ ഇന്നും കനത്ത മഴ തുടരുന്നു. മഴ മൂലം മുംബൈയില്‍ ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. താനെ, പന്‍വേല്‍ സെക്ഷനുകളിലാണ് പ്രധാനമായും പ്രശ്‌നമുണ്ടായതെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. മഴമൂലം രണ്ട് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതായി വിമാനത്താവള അധികൃതരും അറിയിച്ചു.
പല വിമാനങ്ങള്‍ക്കും ആദ്യ ശ്രമത്തില്‍ ലാന്‍ഡിങ് സാധ്യമായില്ല. സ്‌റ്റേഷനുകളില്‍ കുടുങ്ങി കിടക്കുന്ന യാത്രികര്‍ക്ക് ഭക്ഷണവും വെള്ളവും അധികൃതര്‍ നല്‍കുന്നുണ്ട്. കനത്ത മഴക്കൊപ്പം അറബിക്കടലില്‍ തിരമാലകള്‍ ഉയര്‍ന്നതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്. മഴക്കെടുതിയില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല.
https://www.facebook.com/Malayalivartha























