യുബര്‍ ടാക്‌സി വീണ്ടും സര്‍വീസ് തുടങ്ങാന്‍ നീക്കം

വിവാദ ടാക്‌സി സര്‍വീസ് യുബര്‍ വീണ്ടും ഡല്‍ഹിയില്‍ സര്‍വീസ് തുടങ്ങാന്‍ നീക്കം. കമ്പനിയുടെ ഒരു വക്താവ് അറിയിച്ചതാണ് ഇക്കാര്യം. റേഡിയോ ടാക്‌സി ലൈസന്‍സിനായി കമ്പനി അപേക്ഷിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത കമ്പനി പ്രതിനിധി വ്യക്തമാക്കി. ലൈസന്‍സ് ലഭിച്ചാലുടന്‍ ഡല്‍ഹിയില്‍ സര്‍വീസ് പുനരാരംഭിക്കും.
ഡല്‍ഹിയില്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ജീവനക്കാരിയായ യുവതിയെ കാറിനുള്ളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ യുബര്‍ ടാക്‌സി സര്‍വീസ് നിരോധിച്ചിരിക്കുകയാണ്. ഡിസംബറിലാണ് യുബര്‍ ടാക്‌സിയില്‍ യുവതി പീഡനത്തിനിരയായത്. ഈ കേസില്‍ ഡല്‍ഹിയിലെ അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചു.
വീണ്ടും സര്‍വീസ് തുടങ്ങാന്‍ അനുമതി ലഭിച്ചാല്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുബര്‍ വക്താവ് അറിയിച്ചു. െ്രെഡവര്‍മാരായി നിയമിക്കപ്പെടുന്നവരുടെ പശ്ചാത്തലം പരിശോധിക്കും. യാത്രക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം തേടുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം തുടങ്ങിയ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് യുബര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























