മെഹര്‍ തരാര്‍ തന്റെ ജീവിതം തകര്‍ത്തെന്ന് സുനന്ദ തന്നോട് പറഞ്ഞതായി നളിനി സിംഗിന്റെ മൊഴി

ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തക നളിനി സിംഗിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. സരോജിനി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പ്രേംനാഥിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറാണ് നളിനി സിംഗിനെ ചോദ്യം ചെയ്തത്.
സുനന്ദ മരിച്ച ദിവസം, ഐ.പി.എല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി നളിനി മൊഴി നല്‍കി. ഐ.പി.എല്ലുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കണമോയെന്ന് താന്‍ ചോദിച്ചപ്പോള്‍ സുനന്ദ മൗനം പാലിക്കുകയാണ് ചെയ്തതെന്നും നളിനി അന്വേഷണ സംഘത്തോട് പറഞ്ഞു. മാത്രമല്ല മെഹര്‍ തരാര്‍ തന്റെ ജീവിതം തകര്‍ത്തെന്നും സുനന്ദ പറഞ്ഞതായി നളിനി സംഗ് പോലീസിന് മൊഴി നല്‍കി.
സുനന്ദയുടെ കൊലപാതകത്തിന് ഐ.പി.എല്ലുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോയെന്നും പാകിസ്ഥാനിലെ മാദ്ധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിനുണ്ടായിരുന്ന ബന്ധവുമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























