സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപിയില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി പറഞ്ഞു. അവസരവാദികളെന്നു വിമര്‍ശിക്കുന്നവരോട് പ്രതികരിക്കാനില്ല. ഡല്‍ഹി മലയാളികളുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ബേദി പറഞ്ഞു. ഏതാനും ദിവസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ടാണ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് കിരണ്‍ ബേദി അവകാശപ്പെടുന്നത്.
അരവിന്ദ് കേജ്‌രിവാളിനെക്കുറിച്ചും ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചും ഒന്നും പറയാനില്ല. മനഃസാക്ഷിയുടെ വിളിയനുസരിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷവും നേതൃത്വവും മാറി. മികച്ച ഭരണം നടപ്പാക്കുകയാണ് ലക്ഷ്യം. ഡല്‍ഹിയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് വനിത എന്ന നിലയില്‍ നന്നായി അറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























