സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ സുനന്ദ അനുമതി തേടിയിരുന്നതായി സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍

സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ സുനന്ദ അനുമതി തേടിയിരുന്നതായി സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍. ജനുവരി 16ന് കോണ്‍ഗ്രസ് അധ്യക്ഷയെ കാണാന്‍ അഹമ്മദ് പട്ടേലിനോട് സുനന്ദ സമയം ചോദിച്ചുവെന്നാണ് ട്വീറ്റ്.
ഡല്‍ഹിയിലെ വിവിഐപികള്‍ താമസിക്കുന്ന സ്ഥലത്ത് ലീലാ ഹോട്ടലില്‍ നിന്ന് ജനുവരി 16ന് സുനന്ദ പോയതിന് ഡല്‍ഹി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഈ യാത്ര സോണിയയെ കാണാനായിരുന്നുവെന്ന സൂചന നല്‍കിയാണ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്യുന്നത്. മരണത്തിന് തലേദിവസത്തെ സുനന്ദയുടെ കാര്‍ യാത്രയും സുബ്രഹ്മണ്യം സ്വാമിയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്.
മരണത്തിന് തലേദിവസം സുനന്ദാ പുഷ്‌കര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നുവെന്ന സൂചനകളും ബിജെപി നേതാവാ സുബ്രഹ്മണ്യം സ്വാമി നല്‍കുന്നുണ്ട്.
ടിഡികെ എന്നാണ് ട്വിറ്ററില്‍ സോണിയയെ സ്വാമി വിശേഷിപ്പിക്കാറ്. സുനന്ദയുടെ മരണത്തില്‍ വലിയ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് ഇത്തരമൊരു ട്വീറ്റ് സ്വാമി പുറത്തുവിടുന്നത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകയായ നളിനി സിങ് മൊഴി നല്‍കി. സുനന്ദയുടെ മരണത്തിലെ അസ്വാഭാവികത ആദ്യം ചൂണ്ടിക്കാട്ടിയത് നളിനി സിംഗാണ്. സുനന്ദയുടെ അടുത്ത സുഹൃത്തുകൂടിയായ നളിനി സിംഗാണ് ഐപിഎല്‍ വിവാദത്തിലെ കാണാച്ചരടും സുനന്ദയുടെ മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഐപിഎല്ലുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയുടെ മരുമകനും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായി റോബട്ട് വധേരയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.സുബ്രമണ്യ സ്വാമിയുടെ വെളിപ്പെടുത്തല്‍ വന്നതോട് കൂടി പോലീസ് അന്വേഷണം ആ വഴിക്കും തിരിയാന്‍ സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























