ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍

മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ശാര്‍മിളയെ വീണ്ടും അറസ്റ്റുചെയ്തു. ജയില്‍ മോചിതയായ ശേഷവും അവര്‍ നിരാഹാര സമരത്തില്‍ നിന്നും പിന്‍മാറാന്‍ കൂട്ടാക്കാത്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. മോചിതയായതിന്റെ പിറ്റേന്നു തന്നെയാണ് വീണ്ടും അറസ്റ്റ്. ജയില്‍ മോചിതയായിട്ടും ഇറോം ശാര്‍മിള നിരാഹാരം തുടരുകയായിരുന്നു. ഇംഫാലിലെ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പൊതു സ്ഥലത്തായിരുന്നു നിരാഹാരം തുടര്‍ന്നത്. ആത്മഹത്യാ ശ്രമമെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയതത്.
ഡോക്ടര്‍മാരുടെ സംഘമെത്തി പരിശോധിച്ച് ആശുപത്രിയിലേക്ക് മാറാന്‍ ശര്‍മിളയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. മണിപൂരില്‍ സൈന്യത്തിനു നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം എടുത്തു കളയണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 14 വര്‍ഷമായി ശാര്‍മിള നിരാഹാരമനുഷ്ടിക്കുന്നത്. സൈന്യം അവിടെ വന്‍ തോതില്‍ അക്രമം അഴിച്ചുവിടുന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























